SignIn
Kerala Kaumudi Online
Saturday, 21 September 2024 10.21 AM IST

ടാഗോർ സ്‌മരണയിൽ സർവകലാശാല ലൈബ്രറി  'ടാഗോർ നികേതൻ റീഡിംഗ് കോർണർ' വിപുലമാക്കും

Increase Font Size Decrease Font Size Print Page
tagore

തിരുവനന്തപുരം: മഹാകവി രവീന്ദ്രനാഥ ഗാഗോറിന്റെ തിരുവനന്തപുരം സന്ദർശനത്തിന്റെ നൂറാം വാർഷികത്തിൽ ടാഗോൾ ഓർമ്മകൾ പുതുതലമുറയ്‌ക്ക് സമ്മാനിക്കുകയാണ് പാളയത്തെ കേരള സർവകലാശാല ലൈബ്രറിയിലെ 'ടാഗോർ നികേതൻ റീഡിംഗ് കോർണർ." തലസ്ഥാന സന്ദർശനത്തിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ടാഗോർ പ്രഭാഷണ പരമ്പര വൈകാതെ ആരംഭിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് അധികൃതർ. ടാഗോറിന്റെ സന്ദർശനത്തോടനുബന്ധിച്ചുള്ള സ്വീകരണം ഒരുക്കിയിരുന്നത് പാളയത്ത് സർവകലാശാല ലൈബ്രറി സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു. സ്വീകരണ സമ്മേളനത്തിൽ മഹാകവി കുമാരനാശാൻ രചിച്ച 'ദിവ്യ കോകിലം" എന്ന മംഗളഗീതം ആലപിച്ചത് സി. കേശവനായിരുന്നു. ചരിത്ര പ്രാധാന്യമുള്ള ഈ സന്ദർശനത്തിന്റെ സ്‌മരണ നിലനിറുത്താനാണ് ടാഗോർ നികേതൻ റീഡിംഗ് കോർണർ കഴിഞ്ഞവർഷം സർവകലാശാല സ്ഥാപിച്ചത്.

പദ്ധതി ചെലവ് - 9.8 ലക്ഷം രൂപ

ടാഗോർ ഒരു കുടക്കീഴിൽ

വിവിധ ഭാഷകളിലുള്ള ടാഗോർ കൃതികൾ, വിവർത്തനങ്ങൾ, പഠനങ്ങൾ, ടാഗോർ വരച്ച ചിത്രങ്ങൾ, ഇവയുടെ സമാഹാരങ്ങൾ, കൃതികളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങൾ തുടങ്ങി ടാഗോർ പഠനത്തിന് ഉതകുന്ന ഗ്രന്ഥശേഖരമാണ് ടാഗോർ നികേതനിലുള്ളത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചരിത്രമുഹൂർത്തങ്ങളെയും ലോകത്തിന് സംഭാവന ചെയ്ത വിജ്ഞാന സമ്പന്നതയെയും ആധാരമാക്കി അണിയിച്ചെടുത്ത ചരിത്ര ഫലകങ്ങളും ടാഗോറിന്റെ അർദ്ധ ശില്പവും നികേതന്റെ സവിശേഷതയാണ്. ചരിത്ര ഗവേഷകൻ കിഴക്കേമഠം പ്രതാപന്റെ ശേഖരത്തിലുള്ള അപൂർവ ചിത്രങ്ങളും റീഡിംഗ് കോർണറിലുണ്ട്.

ജയകുമാറിന്റെ ഗീതാഞ്ജലി പരിഭാഷ

മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ ഗീതാഞ്ജലി പരിഭാഷയും ചിത്രങ്ങളും അടങ്ങിയ ആൽബവും ടാഗോർ നികേതന്റെ അപൂർവ ശേഖരത്തിലുണ്ട്. കൊറിയ ഉൾപ്പെടെയുള്ള പലരാജ്യങ്ങളിലും ജയകുമാർ ഗീതാ‌ഞ്ജലിയുടെ ചിത്രപ്രദർശനം നടത്തിയിരുന്നു. ആദിവാസികളുടെ ഭവനനിർമ്മാണത്തിനായി നടത്തിയ പ്രദർശനത്തിൽ ചില ചിത്രങ്ങൾ വിറ്റു. ചിലത് നഷ്‌ടപ്പെട്ടിട്ടുമുണ്ട്. ശേഷിച്ച 14 എണ്ണമാണ് സർവകലാശാല ലൈബ്രറിയിലുളളത്.

ടാഗോർ ചെയർ പുനരുജ്ജീവിപ്പിക്കും

സർവകലാശാല ലൈബ്രറിയുടെ പതിനൊന്നാമത് ഗവേഷണസ്ഥാപനമായി ടാഗോർ റീഡിംഗ് കോർണറിനെ വികസിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. റഫറൻസിനായി ടാഗോർ കൃതികളുടെ ശേഖരം വിപുലമാക്കും. ഇപ്പോൾ ടാഗോറുമായി ബന്ധപ്പെട്ട അഞ്ഞൂറോളം പുസ്‌തകങ്ങൾ ഇവിടെയുണ്ട്. കേൾക്കാൻ താത്പര്യമുള്ളവർക്കായി രവീന്ദ്ര സംഗീതം, ടാഗോറിന്റെ പ്രഭാഷണം, ടാഗോറിനെക്കുറിച്ചുള്ള പ്രഭാഷണം എന്നിവ സജ്ജമാക്കും. നേരത്തെയുണ്ടായിരുന്ന ടാഗോർ ചെയറിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.