കീവ്: യുക്രെയിൻ തലസ്ഥാനമായ കീവിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ ഉദ്യോഗസ്ഥർ അറിയിച്ചു. പാർപ്പിട കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി.
തലസ്ഥാനത്ത് ആക്രമണമുണ്ടെന്നും പെ ചെർസ്ക് ജില്ലയിൽ രണ്ട് പർപ്പിട കെട്ടിടങ്ങൾ തകർന്നതായാണ് പ്രാഥമിക അറിവെന്നും കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പ്രസ്താവനയിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തകർ സംഭവസ്ഥലങ്ങളിലുണ്ട്. റഷ്യയുടെ മിസൈൽ ആക്രമണമാണിതെന്ന് പ്രസിഡന്റിന്റെ ഒഫീസ് അറിയിച്ചു. സോവിയറ്റ് കാലഘട്ടത്തിലെ അഞ്ച് നിലകളുള്ള കെട്ടിടത്തിൽ തീ പിടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അപകടം ഇനിയും ഉണ്ടാകാമെന്നും എല്ലാവരും ഷെൽട്ടറുകളിൽ തുടരണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |