സിഡ്നി: കൊവിഡ് വാക്സിൻ എടുക്കാതെ എത്തിയതിനെത്തുടർന്ന് ഡിപോർട്ട് ചെയ്യപ്പെട്ട മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കാവിച്ചിന് ഇത്തവണ ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാം. അദ്ദേഹത്തിന് ഇത്തവണ വിസ അനുവദിച്ചതായി ആസ്ട്രേലിയൻ സർക്കാർ അറിയിച്ചിരുന്നു. വാക്സിൻ എടുക്കാതെ ഓസ്ട്രേലിയയിൽ എത്തിയ ജോക്കോവിച്ചിനെ ഡിപോർട്ട് ചെയ്തതിനൊപ്പം മൂന്ന് വർഷം രാജ്യത്ത് കടക്കുന്നതിന് വിലക്കുമുണ്ടായിരുന്നു. ഇതും ഓസ്ട്രേലിയൻ സർക്കാർ നീക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |