ഇടവേളയ്ക്കുശേഷം സംവിധായകനായി ഈസ്റ്റ് കോസ്റ്റ് വിജയൻ
ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്ര് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമിച്ച് സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകൻ. അനുശ്രീയും ബംഗാളി താരം മോക്ഷയുമാണ് നായികമാർ.മോഹൻലാൽ ചിത്രം ട്വിൽത്ത് മാനുശേഷം അനുശ്രീ അഭിനയിക്കുന്ന കള്ളനും ഭഗവതിയുടെ ചിത്രീകരണം നവംബർ 23ന് പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ആരംഭിക്കും.ജയറാമും സദയും അഭിനയിച്ച നോവൽ, മീര ജാസ്മിൻ കേന്ദ്രകഥാപാത്രമായി എത്തിയ മൊഹബത്ത്, കോമഡി പശ്ചാത്തലത്തിൽ സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനും അഭിനയിച്ച ചില ന്യൂ ജനറേഷൻ വിശേഷങ്ങൾ എന്നീ ചിത്രങ്ങളാണ് ഈസ്റ്ര് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത സിനിമകൾ.ദിലീപും മംമ്തയും അഭിനയിച്ച മെഗാ ഹിറ്റായ ജീത്തു ജോസഫ് ചിത്രം മൈ ബോസ് നിർമിച്ചത് ഈസ്റ്റ് കോസ്റ്റ് വിജയനായിരുന്നു.
സലിം കുമാർ,ജോണി ആന്റണി,പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ,മാല പാർവതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കെ.വി. അനിൽ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണംരതീഷ് റാം നിർവഹിക്കുന്നു.പത്താംവളവിലൂടെയാണ് രതീഷ് റാം ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചത്. സന്തോഷ് വർമയുടെ വരികൾക്ക് രഞ്ജിത് രാജ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.എഡിറ്റർ-ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ,പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് തിലകം.പി. ആർ. ഒ എ. എസ് ദിനേശ്, വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |