തിരുവനന്തപുരം: നടൻ ജയന്റെ 42-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ജയൻ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ജയൻ സ്മൃതി 2022" എന്ന പരിപാടിയിൽ 'എവർ ഷൈൻ ഹീറോ ജയൻ അവാർഡ്" നടൻ സിജു വിത്സന് മന്ത്രി ജി.ആർ.അനിൽ സമർപ്പിച്ചു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
മികച്ച മാദ്ധ്യമപ്രവർത്തകനുള്ള പുരസ്കാരം കേരളകൗമുദി പ്രത്യേക ലേഖകൻ കോവളം സതീഷ് കുമാറും മികച്ച ഫോട്ടോഗ്രാഫറിനുള്ള അവാർഡ് ദേശാഭിമാനി ഫോട്ടോഗ്രാഫർ ജി.പ്രമോദും ഏറ്റുവാങ്ങി. സംവിധായകൻ രതീഷ് രഘുനാഥൻ, ആർട്ടിസ്റ്റ് സുനിൽ കണ്ടല്ലൂർ, സംവിധായകൻ പ്രദീപ് പ്രഭാകർ, ഡോ.സന്തോഷ് നായർ തുടങ്ങിയവർ കർമ്മമേഖല പുരസ്കാരത്തിന് അർഹരായി. ജയൻ കലാ സാംസ്കാരിക വേദി പ്രസിഡന്റ് കെ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. വി.കെ.പ്രശാന്ത് എം.എൽ.എ, സബീർ തിരുമല, കാഞ്ചിയോട് ജയൻ, ഗിരിജ സേതുനാഥ്, ഡോ.ലക്ഷ്മി ശ്രീദേവി നായർ, അജു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |