മുംബയ്: തുടർച്ചയായ മൂന്നാം ദിനം വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ നിഫ്റ്റി 18,200ന് താഴെയെത്തി. സെൻസെക്സ് സെൻസെക്സ് 518.64 പോയന്റ് താഴ്ന്ന് 61,144.84ലിലും നിഫ്റ്റി 147.70 പോയിന്റ് നഷ്ടത്തിൽ 18,160ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1462 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 2014 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല.
ആഗോള വിപണികളിലെ ദുർബല സാഹചര്യമാണ് പ്രതികൂലമായത്. യുഎസ് ഫെഡറൽ റിസർവിന്റെ കഴിഞ്ഞ നയയോഗത്തിന്റെ തീരുമാനങ്ങൾ പുറത്തുവരാനിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയിൽ പ്രതിഫലിച്ചത്.
ഒഎൻജിസി, അദാനി പോർട്സ്, റിലയൻസ് ഇൻഡസ്ട്രീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. ബിപിസിബിപിസിഎൽ, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |