നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ നെയ്യാറ്റിൻകര യൂണിറ്റും അമാസ് കേരളയും സംയുക്തമായി സംസ്ഥാന സർക്കാരിന്റെ നോ ടു ഡ്രഗ്സ് കാമ്പെയിനിന്റെ ഭാഗമായുളള ലഹരിക്കെതിരെ ഒരു ഗോൾ ചലഞ്ച് കാമ്പെയിൻ സംഘടിപ്പിച്ചു. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ ആദ്യ ഗോളടിച്ച് നഗരസഭ ചെയർമാൻ പി.കെ.രാജമോഹൻ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ഡോ.എം.എ.സാദത്ത്,കെ.കെ.ഷിബു,എൻ.കെ.അനിതകുമാരി,അമാസ് കേരള ചെയർമാൻ വി.കേശവൻ കുട്ടി, കെ.എസ്.ആർ.ടി.സി ക്ലസ്റ്റർ ഓഫീസർ ഉദയകുമാർ,എ.ടി.ഒ.മാരായ സജിത് കുമാർ,അനസ്,ജനറൽ സി.ഐ സതീഷ് കുമാർ,പ്രസ് ക്ലബ് സെക്രട്ടറി സജിലാൽ,സി.ഐ.ടി.യു ഏരിയ ഭാരവാഹികളായ കെ.മോഹനൻ,കെ.പി.ദീപ, അസോസിയേഷൻ ഭാരവാഹികളായ എൻ.കെ.രഞ്ജിത്ത്,എൻ.എസ്.വിനോദ്, ജി.ജിജോ,എസ്.എൽ.പ്രശാന്ത്, എം.ഗോപകുമാർ,ബി.എസ്.കുമാരി സുമ എന്നിവർ പങ്കെടുത്തു. കാമ്പെയിൻ പങ്കാളികൾക്ക് ക്ലസ്റ്റർ ഓഫീസർ ഉദയകുമാർ സർട്ടിഫിക്കറ്റുകൾ നൽകി. ലഹരിക്കെതിരെ ഗോൾ വർഷ പ്രവർത്തനങ്ങൾക്ക് അമാസ് ഡയറക്ടർ ടോമി, വൈസ് ചെയർമാൻ ജ്യോതികുമാർ,സുജിത്,അരുൺ,അനൂപ്,ആഷിക്ക്,സജിത എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |