കോഴിക്കോട്: മാതൃശിശുസംരക്ഷണ കേന്ദ്രം ആശുപത്രിയിലെ ക്ലിനിക്കൽ നഴ്സിംഗ് എജ്യുക്കേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേയ്ക്ക് ബെെറ്റ് സൊസെെറ്റി ടു സയൻസ് വിഷയത്തിൽ സംസ്ഥാനതല കോൺഫറൻസ് സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഇ.വി.ഗോപി ഉദ്ഘാടനം ചെയ്തു. കേരള നേഴ്സസ് മിഡ് വൈഫ്സ് കൗൺസിൽ പ്രസിഡന്റ് ഉഷാദേവി മുഖ്യാതിഥിയായി.
വാവ സുരേഷ് വിവിധയിനം പാമ്പുകളെയും, അവയുടെ പ്രത്യേകതകളെക്കുറിച്ചും വിശദീകരിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീജ പി.കെ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഗവ.നഴ്സിങ്ങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.ഗീതകുമാരി, ഐ. എം.സി.എച്ച് സൂപ്രണ്ട് ഡോ.സി.ശ്രീകുമാർ, മെഡിക്കൽ കോളേജ് ചീഫ് നഴ്സിംഗ് ഓഫീസർ വി.പി.സുമതി എന്നിവർ പ്രസംഗിച്ചു. ഗവ.മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സജിത് കുമാർ,ഡോ.ഫിജി, ഡോ.ഷമീർ, ഡോ.റീന ജോർജ് എന്നിവർ ക്ലാസുകൾ അവതരിപ്പിച്ചു.
ബിനിത പി സ്വാഗതവും രമ്യ ടി.കെ. നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |