ന്യൂഡൽഹി: ഡിസംബർ നാലിന് നടക്കുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ 65 ശതമാനം സ്ഥാനാർത്ഥികളും കോടീശ്വരന്മാർ. ആംആദ്മി, കോൺഗ്രസ് സ്ഥാനാർത്ഥികൾ തൊട്ടുപിന്നാലെയുണ്ടെന്നും അസോസയേഷൻ ഫോർ ഡെമോക്രാറ്റിക് റഫോംസിന്റെ (എ.ഡി.ആർ) റപ്പോർട്ട് വ്യക്തമാക്കി.
ആദ്യ മൂന്ന് സമ്പന്നരായ സ്ഥാനാർത്ഥികളിൽ രണ്ട് പേർ ബി.ജെ.പിയിൽ നിന്നും ഒരാൾ എ.എ.പിയിൽ നിന്നുമാണ്. എ.എ.പിയുടെ മൂന്ന് സ്ഥാനാർത്ഥികൾക്കാണ് കൂടുതൽ ബാധ്യതയുള്ളത്. കോൺഗ്രസിന്റെയെ ബി.എസ്.പിയുടെയും ഓരോ സ്ഥാനാർത്ഥികൾക്കും ഒരു സ്വതന്ത്രനുമാണ് കുറവ് ആസ്തിയുള്ളത്.
1,349 സ്ഥാനാർത്ഥികളിൽ 556 പേരും കോടീശ്വരന്മാരാണ്. എന്നാൽ സമ്പന്നരായ ആദ്യ 10 സ്ഥാനാർത്ഥികളിൽ കോൺഗ്രസുകാരില്ല. ബി.ജെ.പിയുടെ അഞ്ചും എ.എ.പിയുടെ മൂന്നും സ്ഥാനാർത്ഥികളും രണ്ട് സ്വതന്ത്രരുമാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. സ്ഥാനാർത്ഥികളും മൂന്ന് എ.എ.പി സ്ഥാനാർത്ഥികളും രണ്ട് സ്വതന്ത്രരുമുണ്ട്. 1,336 സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലം വിശകലനം ചെയ്തു. 13 പേരുടെ സത്യവാങ്മൂലം ഇനിയും വിശകലനം ചെയ്യാനുണ്ട്.
കോടീശ്വര സ്ഥാനാർത്ഥികൾ 407
ബി.ജെ.പി സ്ഥാനാർത്ഥികൾ- 249
കോടീശ്വരന്മാർ- 162 (65%)
ആപ്പ് സ്ഥാനാർത്ഥികൾ- 248
കോടീശ്വരന്മാർ- 148 (60%)
കോൺഗ്രസ് സ്ഥാനാർത്ഥികൾ- 245
കോടീശ്വരന്മാർ- 107 (44%)
സ്ഥാനാർത്ഥിയുടെ ശരാശരി ആസ്തി- 2.27
ബി.ജെ.പി സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി- 4.04 കോടി
എ.എ.പി സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി- 3.74 കോടി
കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി- 1.98 കോടി
79 ബല്ലിമാരൻ വാർഡിലെ ബി.ജെ.പിയുടെ രാം ദേവ് ശർമ്മയുടെ ആസ്തി- 66 കോടി
149 മാളവ്യ നഗറിലെ ബി.ജെ.പിയുടെ നന്ദിനി ശർമ്മയുടെ ആസ്തി- 49.84 കോടി
248കരവാൽ നഗറിലെ എ.എ.പിയുടെ ജതേന്ദർ ബൻസാലയുടെ ആസ്തി- 48.27 കോടി
2017ലെ ആകെ സ്ഥാനാർത്ഥികൾ- 2,315
ശരാശരി ആസ്തി- 1.61 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |