കൊച്ചി: മദ്യലഹരിയിൽ അടിപിടികൂടിയ കേസിൽ സ്റ്റേഷനിലെത്തിച്ച യുവാക്കൾ പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത് സ്റ്റേഷനിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളടക്കം തകർത്തു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകപ്പള്ളി ലിബർട്ടി ലൈനിൽ ഇല്ലപ്പറമ്പിൽ വീട്ടിൽ ഷിബു രാമകൃഷ്ണൻ (48), കറുകപ്പള്ളി അക്ഷയയ്ക്ക് സമീപം കാട്ടയിൽ വീട്ടിൽ ശ്രീജിത്ത് വിജയൻ (33), തൃശൂർ മാള കണ്ണൻകുളങ്ങര തെരുവിൽ പുത്തൻചിറ വീട്ടിൽ റഫീഖ് റഷീദ് (45), കലൂർ പുതിയ റോഡിൽ കൈപ്പിള്ളിപ്പറമ്പ് വീട്ടിൽ റഷീദ് കരീം (46) എന്നിവരാണ് പിടിയിലായത്. കലൂർ പൊറ്റക്കുഴി ഭാഗത്ത് മദ്യപിച്ച് അടിപിടി കൂടുന്നതായി പൊലീസ് കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എളമക്കരെ പൊലീസ് നാലംഗ സംഘത്തെ പിടികൂടിയത്. വൈദ്യപരിശോധന പൂർത്തിയാക്കി തിരികെ സ്റ്റേഷനിലെത്തിയപ്പോഴാണ് യുവാക്കൾ അക്രമം അഴിച്ചുവിട്ടത്. സ്റ്റേഷനിലെ ലാപ്ടോപ്പ് അടക്കം തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |