ഡോണാപോള (ഗോവ): വത്തിക്കാന്റെ ഇന്ത്യയിലെ സ്ഥാനപതിയും പോപ്പിന്റെ ഇന്ത്യയിലെ സെക്രട്ടറിയുമായ ലിയോപോൾഡോ ഗിറേലി ഗോവ രാജ്ഭവനിലെത്തി ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുമായി സംഭാഷണം നടത്തി. പൊതുകാര്യങ്ങളാണ് ചർച്ചയ്ക്ക് അടിസ്ഥാനമായത്. കർദ്ദിനാളും ഗോവൻ ആർച്ച് ബിഷപ്പുമായ ഫിലിപ്പ് നേരി ഫെറൗവും ഫാദർ ലയോളയും സ്ഥാനപതിക്ക് ഒപ്പമുണ്ടായിരുന്നു. ഗോവ ഗവർണറുമായുള്ള അടുപ്പത്തിലും ആത്മാർത്ഥമായ ബന്ധത്തിലും വത്തിക്കാൻ അംബാസഡറും കർദ്ദിനാളും സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തി.