വിഴിഞ്ഞം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം ഏരിയയുടെ പങ്കാളിത്തത്തോടെ കോവളം സമുദ്ര ബീച്ചിൽ ക്ലീനിംഗ് നടത്തി. വാഴമുട്ടം ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി വിദ്യാർത്ഥികൾ പങ്കെടുത്തു.
എ.എം.എ.ഐ ജില്ലാ പ്രസിഡന്റ് ഡോ.വി. അജിത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഹാർബർ വാർഡ് കൗൺസിലർ നിസാമുദീൻ ഉദ്ഘാടനം ചെയ്തു. എ.എം.എ.ഐ സംസ്ഥാന പ്രസിഡന്റ് ഡോ.സി.ഡി. ലീന മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡോ. ഉത്തംഷാ, വിഴിഞ്ഞം ഏരിയാ പ്രസിഡന്റ് ഡോ. ശ്രീലത, സെക്രട്ടറി ഡോ. സനൂജ്, വാഴമുട്ടം സ്കൂൾ എസ്.പി.സി ഓഫീസർ ഡോ. ഷിജു, കേരള റെമഡീസ് എം.ഡി ഡോ. ബോബി, ഡോ. ലളിതാംബിക, ഡോ. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 60ഓളം പേർ പങ്കെടുത്തു. വാഴമുട്ടം എച്ച്.എസ്.എസിൽ ഡോ. വീണയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |