വെള്ളനാട്: അപ്രതീക്ഷിതമായി ഓട്ടോ മുന്നോട്ടെടുത്തപ്പോൾ വീണ വീട്ടമ്മയെ മദ്ധ്യ വയസ്കൻ ചവിട്ടി വീഴ്ത്തി.വെള്ളനാട് ജഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. വെള്ളനാട് സൈമൺ റോഡ് താമസക്കാരിയായ ശ്രീകുമാരി, മകൾക്ക് ബിരിയാണി വാങ്ങി വീട്ടിലേക്ക് പോകാനായി ഓട്ടോയിൽ കയറുന്നതിനിടെ ഓട്ടോ അപ്രതീക്ഷിതമായി മുന്നോട്ട് എടുക്കുകയായിരുന്നു.
നില തെറ്റി വീണ ഇവരുടെ കൈ തട്ടി മറ്റൊരാളും അനധികൃതമായി വഴിയിൽ നിറുത്തിയിരുന്ന ബൈക്കും നിലത്ത് വീണു. നിലത്ത് നിന്ന് എണീറ്റ ശ്രീകുമാരി വീണ്ടും ഓട്ടോയിൽ കയറാൻ തുടങ്ങിയപ്പോൾ നിലത്ത് വീണ വഴിയാത്രക്കാരനായ മദ്ധ്യ വയസ്കൻ ചാടി എണീറ്റ് ശ്രീകുമാരിയെ ചവിട്ടി തള്ളിയിടുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയവരെല്ലാം ചേർന്ന് ചെറിയ കൊണ്ണി സ്വദേശിയായ സുനിൽനെ (58) തടഞ്ഞു വച്ച് ആര്യനാട് പൊലീസിന് കൈമാറി. സംഭവത്തിൽ പരിക്കേറ്റ ശ്രീകുമാരി വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |