മണ്ണാർക്കാട്: വൈറ്റ്ഗാർഡ് ഡേയോട് അനുബന്ധിച്ച് മണ്ണാർക്കാട് മുനിസിപ്പൽ വൈറ്റ്ഗാർഡിന്റ നേതൃത്വത്തിൽ മണ്ണാർക്കാട് വെറ്റിനറി ക്ലിനിക്ക് പരിസരം ശുചീകരിച്ചു. മണ്ണാർക്കാട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും നഗരസഭ ചെയർമാനുമായ ഇ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ലീഗ് പ്രസിഡന്റ് കെ.സി. അബ്ദുറഹ്മാൻ, മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് സമദ് പൂവ്വക്കോടൻ, സെക്രട്ടറി ഷമീർ നമ്പിയത്ത്, ട്രഷറർ ടി.കെ.സാലിഹ്, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി സി.മുജീബ് റഹ്മാൻ, വൈറ്റ്ഗാർഡ് ജില്ല കോഡിനേറ്റർ അഡ്വ.നൗഫൽ കളത്തിൽ, മണ്ഡലം ക്യപ്റ്റൻ സക്കീർ മുല്ലക്കൽ എന്നിവർ സംസാരിച്ചു.
വൈറ്റ്ഗാർഡ് മുനിസിപ്പൽ ക്യാപ്റ്റൻ നസീം പള്ളത്ത്, വൈറ്റ്ഗാർഡ് അംഗങ്ങളായ ഫസലുറഹ്മാൻ, സനോജ് കല്ലടി, ജാബിർ, അസീസ്, മുസ്തഫ, സഹൽ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |