കൊല്ലം: കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ദി ക്വയിലോൺ പുവർഹോമിൽ ക്രിസ്മസ് പുതുവത്സരാഘോഷവും അന്തേവാസിയായ മഹാദേവന് യാത്രയയപ്പും നൽകി.
മേയറും പുവർഹോം ചെയർമാനുമായ പ്രസന്ന ഏണസ്റ്റ് കേക്ക് മുറിച്ച് അന്തേവാസികൾക്ക് നൽകി ആഘോഷം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, ഡിവിഷൻ കൗൺസിലർ സജീവ് സോമൻ, പുവർഹോം സെക്രട്ടറി ഡോ.ഡി.ശ്രീകുമാർ, പുവർഹോം മാനേജിംഗ് കമ്മിറ്റി അംഗം എസ്.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.ഉദയകുമാർ, സവിതാ ദേവി, ഡിവിഷൻ കൗൺസിലർമാർ, അഡീഷണൽ സെക്രട്ടറി എസ്.എസ്.സജി, റോട്ടറി ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.ആഘോഷത്തോടനുബന്ധിച്ച് സർക്കാരിന്റെ, അന്യസംസ്ഥാന അന്തേവാസികളെ അവരുടെ ബന്ധുക്കളെ കണ്ടെത്തി അവരെ ഏൽപ്പിക്കുന്ന 'പ്രത്യാശ സ്കീം' പ്രകാരം സ്വന്തം നാടായ തമിഴ്നാട്ടിലെ സേലത്തേക്ക് പോകുന്ന മഹാദേവന് യാത്രയയപ്പ് നൽകി. പുവർഹോം സൂപ്രണ്ട് കെ.വത്സലൻ സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു. അന്തേവാസികളുടെ വിവിധ കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |