കൊല്ലം: കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള മുഴുവൻ വാണിജ്യ സ്ഥാപനങ്ങളിലും ക്യൂ.ആർ കോഡ് സംവിധാനം നടപ്പാക്കുമെന്ന് പ്രസിഡന്റ് അൻസർ അസീസ് പറഞ്ഞു. ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രജിസ്റ്റാറുടെ നിർദ്ദേശ പ്രകാരം 309 സഹകാരികളുടെ വായ്പയിൽ ഇളവ് ചെയ്തു. 2023-24 വർഷത്തെ ബഡ്ജറ്റും 2022 ലെ റിപ്പോർട്ടും കണക്കും പൊതുയോഗം അംഗീകരിച്ചു. സഹകാരികളെ സഹായിക്കുന്ന കാര്യത്തിൽ കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് എന്നും മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.ബാങ്ക് ഭരണസമിതി അംഗങ്ങളായ അൻവറുദീൻ ചാണിക്കൽ, സാദത്ത് ഹബീബ്, ബി.അനുപ് കുമാർ, നൗഷാദ് കിട്ടന്റഴികം, എസ്.അഹമ്മദ് കോയ, മണക്കാട് സലിം, സെയ്ത്തൂൺബീവി, ഷാജിത നിസാർ, ബിന്ദു മധുസൂദനൻ, പട്ടത്താനം സുരേഷ്, സെക്രട്ടറി പി.എസ്.സാനിയ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |