മുംബയ്: 2017ലെ ലൈംഗിക പീഡനക്കേസിൽ ടി.വിഎ.ഫ് (ദി വൈറൽ ഫീവർ) സ്ഥാപകൻ അരുണാഭ് കുമാറിനെ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കി. പകയോ ബിസിനസ് വൈരാഗ്യമോ മൂലമാണ് പരാതി നൽകിയതെന്നും കോടതി ചൂണ്ടിക്കാട്ടി. മുൻ ജീവനക്കാരിയുടെ പരാതിലാണ് അരുണാഭ് കുമാറിനെതിരെ പീഡനത്തിന് കേസെടുത്തത്.
മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് എ.ഐ. ഷെയ്ഖ് സെപ്തംബറിൽ അരുണാഭ് കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു. 2014 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പ്രോസിക്യൂഷൻ ആരോപണം. ഐ.ഐ.ടി ബിരുദധാരിയായ കുമാർ 2011ലാണ് ടി.വി.എഫ് സ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |