റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസിയുടെയും നേർക്കുനേർ പോരാട്ടം ഈ മാസം 19ന് റിയാദിൽ നടക്കും. രാത്രി എട്ടിന് റിയാദിലെ കിംഗ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിലാണ് ഇരുവരും തമ്മിലുള്ള പോരാട്ടം. മെസിക്കൊപ്പം സൂപ്പർ താരം എംബാപ്പെയും പി എസ് ജിക്കായി കളിക്കാനിറങ്ങും. അൽ നാസറിൽ ഔദ്യോഗികമായി അവതരിപ്പിച്ചുവെങ്കിലും റൊണാൾഡോ ഇതുവരെ ക്ലബ്ബിനായി കളിക്കാനിറങ്ങിയിട്ടില്ല.
19ന് പി എസ് ജിക്കെതിരെ നടക്കുന്ന മത്സരമാകും അൽനാസറിലെ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽ നാസറിലെത്തിയെങ്കിലും ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷന്‍(എഫ് എ) ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാൾഡോയുടെ അരങ്ങേറ്റം വൈകിപ്പിച്ചത്. 19 നടക്കുന്ന മത്സരത്തിനായുള്ള ടിക്കറ്റുകൾ ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകൾക്കുള്ളിൽ വിറ്റുപോയിരുന്നു.
ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലത്തുകയ്ക്കാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോയെ അൽ നാസർ ക്ളബ്ബിലെത്തിച്ചത്. പരസ്യത്തിൽ നിന്നുൾപ്പെടെ 200 മില്യൺ യൂറോയായിരിക്കും (ഏകദേശം 1775 കോടി രൂപ) റൊണാൾഡോയുടെ വാർഷിക പ്രതിഫലം. രണ്ടര വർഷത്തേക്കാണ് കരാർ. സൗദി പ്രോ ലീഗ് ക്ലബായ അൽ നാസറിന്റെ ഏഴാം നമ്പർ ജേഴ്സിയുമായി റൊണാൾഡോ നിൽക്കുന്ന ചിത്രം ക്ലബ് അധികൃതർ പുറത്തുവിട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ 100 മില്യൺ ഡോളറായിരുന്നു റൊണാൾഡോയുടെ പ്രതിഫലം. ഇതിന്റെ ഇരട്ടിയോളമാണ് പുതിയ പ്രതിഫലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |