കോട്ടയം . പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് നീരുറവ് പദ്ധതിയുമായി ബന്ധപ്പെട്ട് നീർത്തട നടത്തം സംഘടിപ്പിച്ചു. കൊല്ലാട് നീർത്തടത്തിന്റെ ഭാഗമായ കാടൻചിറതോട്ടിൽ കുന്നംപള്ളിയിൽ നടന്ന നീർത്തട നടത്തം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിൽ ചാക്കോ, പി ജി അനിൽകുമാർ, മിനി ഇട്ടിക്കുഞ്ഞ്, തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റീവ് എൻജിനിയർ ശ്രീകുമാർ എന്നിവർ പങ്കെടുത്തു. പനച്ചിക്കാട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 22, 23 വാർഡുകളെ ഉൾകൊള്ളിച്ചാണ് നീർത്തട നടത്തം സംഘടിപ്പിച്ചത്. പഞ്ചായത്തിന്റെ ഭാഗമായ ഈരയിൽക്കടവ്, പനച്ചിക്കാട് നീർത്തടങ്ങളിൽ നടത്തം പിന്നീട് സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |