മധുര: വളർത്തുനായയെ പേര് വിളിക്കാതെ 'നായ' എന്ന് വിളിച്ച വയോധികനെ അയൽവാസികൾ മർദിച്ചുകൊന്നു. തമിഴ്നാട്ടിലെ ദിണ്ഡിഗൽ തടിക്കൊമ്പ് സ്വദേശിയായ രായപ്പൻ (62) ആണ് കൊല്ലപ്പെട്ടത്. കേസിൽ നിർമല ഫാത്തിമ റാണി, മക്കളായ ഡാനിയൽ, വിൻസെന്റ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾ രായപ്പന്റെ ബന്ധുക്കൾ കൂടിയാണ്. ഡാനിയലാണ് വയോധികനെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു അരുംകൊല നടന്നത്. വളർത്തുനായയ്ക്ക് തങ്ങൾ നൽകിയ പേര് മാത്രമേ വിളിക്കാവൂ എന്നും, നായ എന്ന് പറയരുതെന്നും പ്രതികൾ പല തവണ രായപ്പനോട് പറഞ്ഞിരുന്നു.
വ്യാഴാഴ്ച കൃഷിയിടത്തിലുള്ള മോട്ടോർ ഓഫ് ചെയ്യാൻ രായപ്പൻ കൊച്ചുമകനോട് പറഞ്ഞു. പോകുമ്പോൾ ഒരു വടി കൈയിൽ കരുതണമെന്നും നായ ഉണ്ടാകുമെന്നും കുട്ടിയോട് പറയുന്നത് ഡാനിയൽ കേട്ടു. പ്രകോപിതരായ പ്രതികൾ വയോധികനെ മർദിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |