ന്യൂഡൽഹി: 2023ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഒ.ആർ.എസ് ലായനിയുടെ പ്രയോക്താവ് ദിലീപ് മഹലനോബിസ്, വിഖ്യാത തബല വിദ്വാൻ സക്കീർ ഹുസൈൻ, മുൻ കർണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ , മുൻ യു.പി. മുഖ്യമന്ത്രി മുലായ്ം സിംഗ് യാദവ്, ആർക്കിടെക്ട് ബാൽകൃഷ്ണ ദോഷി , ശാസ്ത്രജ്ഞൻ ശ്രീനിവാസ് വരദൻ എന്നിവർക്ക് പത്മവിഭൂഷൻ ലഭിച്ചു. ദിലീപ് മഹലനോബിസ്, മുലായംസിംഗ് യാദവ്, ബാൽകൃഷ്ണ ദോഷി എന്നിവർക്ക് മരണാനന്തര ബഹുമതിയായാണ് രാജ്യത്തെ രണ്ടാമത്തെ പരമോന്നത പുരസ്കാരം ലഭിച്ചിരിക്കുന്നത്. നെല്ല് സംരക്ഷകൻ ചെറുവയൽ രാമൻ, ഗാന്ധിയൻ വി.പി. അപ്പുക്കുട്ടൻ പൊതുവാൾ, സി.ഐ. ഐസക്, എസ്.ആർ.ഡി പ്രസാദ് എന്നീ മലയാളികൾ പദ്മശ്രീ പുരസ്കാരത്തിന് അർഹരായി.
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം പത്മഭൂഷൺ പുരസ്കാരത്തിന് അർഹയായി. സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ സുധാമൂർത്തി, വ്യവസായി കുമാരമംഗലം ബിർള എന്നിവർ ഉൾപ്പെടെ 9 പേർക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |