ചെന്നിത്തല: 'ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം' എന്ന വിഷയത്തിൽ ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ കിലയുടെ നേതൃത്വത്തിൽ ശില്പശാല നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിഷ സോജൻ, ശില്പശാല കോഓഡിനേറ്റർ ശ്രീജ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വിജയകുമാർ കണ്ണങ്കര, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.വിനു, ഗോപൻ ചെന്നിത്തല, ബിന്ദു പ്രദീപ്, പ്രസന്നകുമാരി, ലീലാമ്മ ഡാനിയേൽ, കീർത്തി വിപിൻ, ഷിബു കിളിമൺ തറയിൽ, ദീപ രാജൻ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |