മാന്നാർ: സത്യജിത് റേ ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഡോക്യുമെന്ററി പുരസ്‌കാരത്തിന് പരുമല കാട്ടുംപുറത്ത് അനു അനന്തന്റെ 'ശബരീശന്റെ ധ്വജസ്തംഭം' കരസ്ഥമാക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ ജൂറി ചെയർമാൻ സംവിധാകൻ ബാലു കിരിയത്താണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. ജൂറി അംഗങ്ങളായ പ്രമീള, ഡോ.രാജാവാര്യർ, അരുൺ ബി.വി, സവാദ് മാറഞ്ചേരി, ദീപാ രാജീവ്, ബീനാ മോൾ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 15 ന് അവാർഡുകൾ വിതരണം ചെയ്യും. ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി മരം കണ്ടെത്തുന്നതു മുതൽ സന്നിധാനത്ത് പ്രതിഷ്ഠിക്കുന്നതു വരെയുള്ള ചടങ്ങുകൾ ഉൾപ്പെടുത്തിയ 'ശബരീശന്റെ ധ്വജസ്തംഭം,' മികച്ച അറിവ് പകരുന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക അവാർഡാണ് കരസ്ഥമാക്കിയത് . സിനിമ,ടെലിവിഷൻ രംഗത്ത് നിർമ്മാതാവ്, അവതാരകൻ എന്നീ നിലകളിലും സുപരിചിതനാണ് അനു അനന്തൻ. ഭാര്യ ഡോ.ലക്ഷ്മി. മൂന്നാം ക്ലാസ് വിദ്യാർത്ഥി കാശിനാഥൻ ഏക മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |