
ആലപ്പുഴ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കണിച്ചുകുളങ്ങര എസ്.എൽ പുരപം തലശനംകാട്ടുവെളിയിൽ പി.എസ്. ചന്ദ്രനാണ് (55) മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചത്. കഴിഞ്ഞ 14ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പുന്നപ്ര തൂക്കുകുളത്ത് ബന്ധുവിന്റെ ഗൃഹപ്രവേശ ചടങ്ങിന് മകനുമായി ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. കൊമ്മാടി ബൈപ്പാസിന് സമീപം എതിരെ ബൈക്കിൽ വന്ന യുവാവ് ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ചന്ദ്രന്റെ വലതുകാലിനും മുഖത്തിനും ഗുരുതര പരിക്കേറ്റിരുന്നു. മകൻ ശരത്ചന്ദ്രന്റെ താടിയെല്ലിനും പൊട്ടലേറ്റിരുന്നു. സംഭവത്തിൽ നോർത്ത് പൊലീസ് കേസ് എടുത്തു. ഭാര്യ: രാധാമണി. മകൾ: ശരണ്യ ചന്ദ്രൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
