കനത്ത മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
നടനശോഭയിൽ...ഭരതനാട്യം കഥക് നർത്തകിയും നൃത്തസംവിധായികയുമായ ദീപാകർത്ത തയ്യാറാക്കി ചാവറ കൾച്ചറൽ സെന്ററിൽ അരങ്ങേറിയ വരം ശക്തി നൃത്തനാടകത്തിൽ നിന്ന്.
ചന്ദനപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന ചെമ്പെടുപ്പ്
വേനൽ മഴ പെയ്തതോടെ ഒന്നാം വിളയ്ക്കായുള്ള ആരംഭത്തിലാണ് കർഷകർ പാലക്കാട് പൈറ്റാംകുന്ന് ഭാഗത്ത് കൃഷിക്കായി ഉഴുത് മറിച്ച് പാക്കപ്പെടുത്തുന്നു. കര്‍ഷകന്‍.കൃഷി നഷ്ടവും നെല്ലുവില കൃത്യമായികിട്ടാത്തതുമെല്ലാം സഹിച്ചിട്ടാണങ്കിലും വീണ്ടും കൃഷിക്കാരുങ്ങുകയാണ് കര്‍ഷകര്‍.
വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് മുതലക്കുളത്ത് സതീശൻ അനുകൂലികൾ നടത്തിയ പ്രകടനം
വി.ഡി സതീശൻ മുഖ്യമന്ത്രിയാവണമെന്ന് ആശംസിച്ച് സതീശൻ അനുകൂലികൾ കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ്
കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന് സമീപത്തെ വേസ്റ്റ് ടു വണ്ടർ പാർക്ക്
ഗ്യാസ് സിലിണ്ടറിന് കുത്തനെ വില കൂട്ടിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം
മധുരരാജി.. പേരാമ്പ്രയിലെ നിയുക്ത എം.എൽ.എയും കോ‌ർപ്പറേഷൻ കൗൺസിലറുമായ ഫാത്തിമ തഹ്ലിയ മേയർ ഒ.സദാശിവന്റെ ചേംബറിലെത്തി ഔദ്യോഗികമായി രാജി സമർപ്പിച്ചതിന് ശേഷം മധുരം കൈമാറുന്നു
മുഖ്യമന്ത്രിയായ് വി .ഡി സതീശനെ നിശ് ചയിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വി .ഡി സതീശന്റെ പ്ലക്കാർഡുകളുമായി തലസ്‌ഥാനത്ത് നടത്തിയ പ്രകടനം
നിയമസഭതിരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത ബി.ജെ.പി എം .എൽ .എ മാർക്ക് പാർട്ടി ആസ്‌ഥാനമായ മാരാർജി ഭവനിൽ നൽകിയ സ്വീകരണത്തിനെത്തിയ പാർട്ടി സംസ്‌ഥാന പ്രസിഡന്റും നിയുക്ത എം.എൽ.എ യുമായ രാജീവ് ചന്ദ്രശേഖർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.മറ്റൊരു നിയുക്ത എം .എൽ .എ യായ വി .മുരളീധരൻ സമീപം
നിയമസഭതിരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത ബി.ജെ.പി എം.എൽ.എ മാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി.ബി ഗോപകുമാർ എന്നിവരെ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിൽ പ്രവർത്തകർ ഹാരവും പുഷ്പ കിരീടം അണിയിച്ച് സ്വീകരിച്ചപ്പോൾ. സംസ്‌ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സംസ്‌ഥാന ജനറൽ സെക്രട്ടറിമാരായ എസ്. സുരേഷ്, എം.ടി രമേശ്, ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവർ സമീപം
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ സ്‌ഥാപിച്ച വലിയ സ്‌ക്രീനിൽ യു .ഡി .എഫിന്റെ വിജയം നോക്കുന്ന രമ്യ ഹരിദാസും ,ജെബി മേത്തർ എം .പി യും
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ നടുവിൽ കേക്ക് മുറിച്ച് സംഘടനാ ചുമതലയുള്ള എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ .സി വേണുഗോപാലിന് നൽകുന്ന പ്രസിഡന്റ് സണ്ണി ജോസഫ് .ഡോ .ശശി തരൂർ എം.പി ,രമേശ് ചെന്നിത്തല,തുടങ്ങിയവർ സമീപം
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ നടുവിൽ കേക്ക് മുറിച്ച് വി .ഡി സതീശന് നൽകുന്ന പ്രസിഡന്റ് സണ്ണി ജോസഫ് .രമേശ് ചെന്നിത്തല,ജെബി മേത്തർ എം .പി ,കൊടിക്കുന്നിൽ സുരേഷ് എം .പി ,തുടങ്ങിയവർ സമീപം
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ ബൈ ബൈ പിണറായി പോസ്റ്ററുമായി ആഹ്ലാദ നൃത്തം ചവിട്ടുന്ന പ്രവർത്തകർ
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ ആഹ്ലാദം
തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് വി.ഡി.സതീശനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്ന രമേശ് ചെന്നിത്തല
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വി .ഡി സതീശനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്നു.കെ .പി .സി .സി പ്രസിഡന്റ് സണ്ണി ജോസഫ് സമീപം
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വി .ഡി സതീശനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്നു
  TRENDING THIS WEEK
മക്കൾ സുരക്ഷിതരല്ല... ഹെൽമറ്റും മറ്റുസുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഇരുചക്രവാഹനത്തിൽ കുട്ടികളുമായി മാതാപിതാക്കളുടെ അപകടയാത്ര. കഴക്കൂട്ടം ചാക്കാ ഫ്ളൈ ഓവറിൽ നിന്നുള്ള കാഴ്ച.
പുതിയ അദ്ധ്യായന വർഷത്തേക്കുള്ള  അഡ്മീഷൻ ആരംഭിച്ചതിൻ്റെ ഭാഗമായി തൃശൂർ ഗവ.മോഡൽ ഗേൾസ് സ്‌കൂളിൽ അഞ്ചാം ക്ലാസിൽ ചേരാനെത്തിയ ഋതികയെ സ്വീകരിക്കുന്ന പ്രധാന അദ്ധ്യാപിക ബിന്ദു
ഒരു അവധിക്കാലത്ത് ... മദ്ധ്യവേനലവധി ആഘോഷിക്കുന്ന കുട്ടികൾ. മലമ്പുഴ കൊല്ലംകുന്ന് ഭാഗത്ത് നിന്നുള്ള ദൃശ്യം .
പടനയിച്ചവൻ നാട് ഭരിക്കട്ടെ എന്ന ഫ്ളക്സുമായി വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് എറണാകുളം നെട്ടൂരിൽ പ്രവർത്തകർ പ്രകടനം നടത്തിയപ്പോൾ
കെ.പി.സി.സി ആസ്‌ഥാനത്തെത്തിയ നിയുക്ത എം.എൽ.എ ബിന്ദുകൃഷ്ണയെ സ്വീകരിക്കുന്നതിനിടെ ആലിംഗനം ചെയ്യാൻ ചെറിയാൻ ഫിലിപ്പ് ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന ബിന്ദു കൃഷ്ണ.
ചന്ദനപ്പള്ളി സെൻ്റ് ജോർജ് തീർഥാടന കത്തോലിക്കാ ദേവാലയത്തിൽ തിരുനാളിൻ്റെ ഭാഗമായി നടന്ന ചെമ്പെടുപ്പ്.
മൂന്നാർ മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് സവാരി.
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ പ്രവർത്തകരോടൊത്ത് ഫലം വീക്ഷിക്കുന്നതിനിടെ സംഘടനാ ചുമതലയുള്ള എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ .സി വേണുഗോപാൽ ,ഡോ .ശശി തരൂർ എം .പി ,രമേശ് ചെന്നിത്തല എന്നിവരുടെ തലയ്ക്ക് മുകളിലൂടെ കസേര എടുത്തു കൊടുക്കുന്ന പ്രവർത്തകർ
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ മുറിക്കുന്നതിനായി " പത്ത് വർഷത്തെ യു .ഡി .എഫ് പ്രവർത്തകരുടെ പോരാട്ട വിജയം " എന്നെഴുതിയ ത്രിവർണ്ണ നിറത്തിലുള്ള വലിയ കേക്ക് കൊണ്ട് വന്നപ്പോൾ.രമേശ് ചെന്നിത്തല ,അടൂർ പ്രകാശ് എം .പി ,കെ .പി .സി .സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ സമീപം
പാചകവാതക ക്ഷാമത്തിലും,വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലവർദ്ധനവിലും പ്രതിഷേധിച്ച് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നടത്തിയ കടയടപ്പ് സമരത്തിൽ പത്തനംതിട്ടയിലെ ഹോട്ടലിന് മുന്നിൽ പ്രതീകാത്മകമായി ഗ്യാസ് കുറ്റികൾക്ക് മുകളിൽ പുഷ്പചക്രം അർപ്പിച്ചിരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com