SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.10 AM IST

മോഡലിംഗിന്റെ മറവിൽ സ്ത്രീകളെ ദുബായിലെത്തിച്ച് പീഡിപ്പിച്ചു,​ രണ്ട് യുവതികൾ പിടിയിൽ,​  അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​ ​മോ​ഡ​ലും

case-diary

കൊ​ച്ചി​:​ ​സ്ത്രീ​ക​ളെ​ ​വി​ദേ​ശ​ത്തേ​ക്ക് ​ക​ട​ത്തി​ ​ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​ന് ​ഇ​ര​യാ​ക്കി​യി​രു​ന്ന​ ​സം​ഘ​ത്തി​ലെ​ ​മോ​ഡ​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ര​ണ്ട് ​യു​വ​തി​ക​ളെ​ ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​സെ​ക്സ് ​റാ​ക്ക​റ്റി​നും​ ​മ​നു​ഷ്യ​ക്ക​ട​ത്തി​നും​ ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​ഗു​രു​വാ​യൂ​‌​ർ​ ​സ്വ​ദേ​ശി​ ​ടോ​യ്സി​ ​സി​ന്ധു,​ ​മോ​ഡ​ലും​ ​തി​രു​വ​ന​ന്ത​പു​രം​ ​ സ്വ​ദേ​ശി​യു​മാ​യ​ ​അ​ലീ​ന​ ​എ​ബ്ര​ഹാം​ ​(23​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.


അ​ലീ​ന​യെ​ ​മ​ര​ട് ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​സ​മീ​പ​മു​ള്ള​ ​ഫ്ലാ​റ്റി​ൽ​ ​നി​ന്ന് ​ഇ​ന്ന്​ ​വൈ​കി​ട്ടോ​ടെ​യാ​ണ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​മും​ബ​യ് ​വി​മാ​ന​ത്താ​വ​ളം​ ​വ​ഴി​ ​വി​ദേ​ശ​ത്തേ​ക്ക് ​ക​ട​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​ടോ​യ്സി​ ​സി​ന്ധു​വി​നെ​ ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സ് ​പു​റ​പ്പെ​‌​ടു​വി​ച്ച​ ​ലു​ക്കൗ​ട്ട് ​സ​ർ​ക്കു​ല​റി​നെ​ ​തു​ട​ർ​ന്ന് ​എ​മി​ഗ്രേ​ഷ​ൻ​ ​വി​ഭാ​ഗം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ത​ട​ഞ്ഞു​വ​ച്ച് ​മും​ബ​യ് ​സ​ഫ​ർ​ ​പൊ​ലീ​സി​ന് ​കൈ​മാ​റു​ക​യാ​യി​രു​ന്നു.​ ​പൊ​ന്നാ​നി​ ​സ്വ​ദേ​ശി​യാ​യ​ ​മ​റ്റൊ​രു​ ​യു​വ​തി​യും​ ​പി​ടി​യി​ലാ​കു​മെ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ചു.


മോ​ഡ​ലിം​ഗി​ന്റെ​ ​മ​റ​വി​ൽ​ ​കൊ​ച്ചി​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ന്ന​ ​മ​നു​ഷ്യ​ക്ക​ട​ത്തി​ലും​ ​ലൈം​ഗി​ക​പീ​ഡ​ന​ത്തി​ലും​ ​കേ​ര​ള​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലെ​ ​നി​ര​വ​ധി​ ​യു​വ​തി​ക​ൾ​ ​ഇ​ര​യാ​യെ​ന്നാ​ണ് ​സൂ​ച​ന.​ ​വീ​ട്ട​മ്മ​മാ​രും​ ​ഇ​തി​ലു​ൾ​പ്പെ​ടും.​ ​മോ​ഡ​ലിം​ഗി​ന് ​പു​റ​മെ,​ ​വി​ദേ​ശ​ത്ത് ​ഉ​യ​ർ​ന്ന​ ​ജോ​ലി​ക​ളും​ ​വാ​ഗ്ദാ​നം​ ​ചെ​യ്തി​രു​ന്നു.​ ​ദു​ബാ​യി​ൽ​ ​എ​ത്തി​ച്ച​ശേ​ഷം​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​കൊ​ണ്ടു​പോ​യി​ ​ശീ​ത​ള​പാ​നീ​യ​ത്തി​ൽ​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ല​ർ​ത്തി​ ​ന​ൽ​കി​ ​ബോ​ധം​കെ​ടു​ത്തി​ ​പു​രു​ഷ​ൻ​മാ​ർ​ക്ക് ​കാ​ഴ്ച​ ​വ​യ്‌​ക്കും.​ ​ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തും.​ ​ദൃ​ശ്യ​ങ്ങ​ൾ​ ​കാ​ട്ടി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​തു​ട​ർ​ച്ച​യാ​യി​ ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​ക്കു​ക​യു​മാ​ണ് ​രീ​തി.​ ​വി​സ​മ്മ​തി​ക്കു​ന്ന​ ​സ്ത്രീ​ക​ളു​ടെ​ ​ഏ​റ്റ​വു​മ​ടു​ത്ത​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​ചി​ത്രം​ ​അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്നും​ ​സം​ഘം​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.


സം​ഘ​ത്തി​ന്റെ​ ​പി​ടി​യി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ട്ട് ​കൊ​ച്ചി​യി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ ​സ്ത്രീ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​മ​ര​ട് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​രു​ന്നു.​ ​പി​ന്നാ​ലെ​ ​മ​റ്റൊ​രു​ ​സ്ത്രീ​യും​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​ ​അ​ലീ​ന​യ്ക്കെ​തി​രെ​ ​വൈ​റ്റി​ല​യി​ലെ​ ​ബാ​റി​ൽ​ ​മ​ദ്യ​പി​ച്ച് ​ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന് ​മ​ര​ട് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​രു​ന്നു.​ ​അ​ലീ​ന​യു​ടെ​ ​ഫ്ലാ​റ്റ് ​കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു​ ​ടോ​യ്സി​ ​സി​ന്ധു​വി​ന്റെ​ ​പ്ര​വ​ർ​ത്ത​നം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY