SignIn
Kerala Kaumudi Online
Friday, 22 May 2026 11.43 PM IST

വി എസ് രാജേഷിനും കെ എൻ സുരേഷ്‌കുമാറിനും തിക്കുറിശ്ശി പുരസ്ക്കാരം

vs-rajesh

തിരുവനന്തപുരം. തിക്കുറിശ്ശി ഫൗണ്ടേഷന്റെ മാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരത്തിന് കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് അർഹനായി. മികച്ച ശാസ്ത്ര റിപ്പോർട്ടിംഗിനുള്ള അവാർഡിന് കേരളകൗമുദി തൃശൂർ ബ്യൂറോയിലെ പ്രത്യേക ലേഖകൻ കെ.എൻ.സുരേഷ് കുമാർ അർഹനായി.

പൂണൂലിട്ട മത്സ്യത്തിന്റെ ജീൻ ഘടന എന്ന റിപ്പോർട്ടിനാണ് സുരേഷിന് അവാർഡ് ലഭിച്ചത്. മാർച്ച് 13 വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അവാർഡ് സമ്മാനിക്കുമെന്ന് ചെയർമാൻ ബേബി മാത്യു സോമതീരവും സെക്രട്ടറി രാജൻ വി.പൊഴിയൂരും പത്രസമ്മേളനത്തിൽ അറിയിച്ചു. എസ്.ശ്രീജിത്ത് ഐ.പി.എസ്. ചടങ്ങിൽ തിക്കുറിശ്ശി അനുസ്മരണ പ്രഭാഷണം നിർവഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VS RAJESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA