SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

നാവിക സേനയ്‌ക്ക് റഷ്യൻ ഷിൽ മിസൈൽ

shtil

ന്യൂഡൽഹി: നാവിക സേനയ്‌ക്ക് കരയിൽ നിന്ന് ആകാശത്തേക്ക് പ്രഹരിക്കാനുള്ള ഷിൽ ഹൃസ്വദൂര മിസൈൽ ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങും. കൂടാതെ പൊതുമേഖലാ കമ്പനി എച്ച്.എ.എല്ലിൽ നിന്ന് തീരദേശസേനയ്‌ക്ക് ആറ് എം.കെ-3 ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകളും വാങ്ങും. ആകെ 5,083 കോടി രൂപയുടെ കരാറുകളിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പിട്ടത്.

ന്യൂഡൽഹി സൗത്ത് ബ്ലോക്കിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിദ്ധ്യത്തിൽ ഷിൽ മിസൈലുകളും മിസൈൽ ഹോൾഡിംഗ് ഫ്രെയിമുകളും വാങ്ങാൻ റഷ്യൻ കമ്പനി ജെ.എസ്‌.സി റോസോബോറോണെക്‌സ്‌പോർട്ടുമായി 2,182 കോടിയുടെ കരാറിലാണ് ഒപ്പിട്ടത്. എച്ച്.എ.എല്ലുമായുമായി 2,901 കോടിക്കാണ് കരാർ.

ഷില്ലിന് ശബ്‌ദത്തെക്കാൾ രണ്ടര ഇരട്ടി വേഗം

 ഹെലികോപ്‌ടർ, സൂപ്പർസോണിക് വിമാനങ്ങൾ, കപ്പൽ വേധ ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയിൽ നിന്ന് യുദ്ധക്കപ്പലുകൾക്ക് പ്രതിരോധം തീർക്കുന്നു

 അത്യാധുനിക റഡാർ, ഫയർ സംവിധാനങ്ങളുടെ പിന്തുണയോടെ കുത്തനെ പറക്കുന്ന മിസൈൽ

 ശബ്‌ദത്തെക്കാൾ രണ്ടര ഇരട്ടി വേഗം. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SHTIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360