SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

തൂത്തുക്കുടിയിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു: രാഷ്ട്രീയ വിവാദം

h

തൂത്തക്കുടി: തമിഴ്നാട് തൂത്തുക്കുടിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രാഷ്ട്രീയ വിവാദം.

കുളത്തൂരിനടുത്തുള്ള ഗ്രാമത്തിൽ ബുധനാഴ്ചയാണ് മൃതശരീരം കണ്ടെത്തിയത്. ലൈംഗികാതിക്രമത്തിന് ഇരയാതായി പൊലീസ് സംശയിക്കുന്നു.

തിരഞ്ഞെടുപ്പുകൂടി അടുത്ത വേളയിൽ സംഭവത്തെ സർക്കാരിനെതിരെയുള്ള ആയുധമാക്കി പ്രതിപക്ഷപാർട്ടികൾ മാറ്റിയിട്ടുണ്ട്.

കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് പരാതിയിൽ സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും ഗ്രാമവാസികളും പ്രതിഷേധ പ്രകടനം നടത്തി. 17കാരിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ കർഷകരാണ്.

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് പെൺകുട്ടി പുറത്തേക്കുപോയത്. അവളെ അന്വേഷിച്ച ശേഷം, മാതാപിതാക്കൾ പരാതി നൽകാൻ കുളത്തൂർ പൊലീസ് സ്റ്റേഷനിൽ പോയി, എന്നാൽ പുതുതായി നിയമിതനായ ഇൻസ്‌പെക്ടർ ബുധനാഴ്ച മാത്രമെ ചുമതലയേൽക്കൂ എന്നതിനാൽ വിലാത്തികുളം വനിതാ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ പറഞ്ഞു എന്ന് ആരോപിക്കുന്നു.

വിലാത്തികുളം വനിതാ പൊലീസ് സ്റ്റേഷനിൽ, ഇൻസ്‌പെക്ടർ അവരെ അപമാനിച്ചതായും അവരുടെ പരാതി ഗൗരവമായി എടുത്തില്ല. കുടുംബം വിലാത്തികുളം എം.എൽ.എ ജി.വി. മാർക്കണ്ഡേയനെ സമീപിച്ചു, അദ്ദേഹം പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിച്ചു.

എസ്.പി.യുടെ നിർദ്ദേശപ്രകാരം ബുധനാഴ്ച രാവിലെ കേസ് രജിസ്റ്റർ ചെയ്യുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

ഉച്ചകഴിഞ്ഞ് 3 മണിയോടെ, വീട്ടിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള മുള്ളുകൾക്കിടയിൽ പെൺകുട്ടി മരിച്ച നിലയിൽ പൊലീസ് കണ്ടെത്തി.

പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും കഴുത്തിൽ പോറലുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലൈംഗികാതിക്രമമാണോ എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

മൃദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എസ്.പി. സി. മധൻ കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചു. തെളിവുകൾ ശേഖരിക്കാൻ വിരലടയാള വിദഗ്ധരെയും സ്നിഫർ ഡോഗിനെയും നിയോഗിച്ചു.

തൂത്തുക്കുടി എം.പിയും ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴി കരുണാനിധി തന്റെ എക്സ് പോസ്റ്റിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്നും പറഞ്ഞു. നീതി ലഭിക്കുന്നതിനായി ദുഃഖിതരായ കുടുംബത്തോടൊപ്പം ഞങ്ങൾ നിലകൊള്ളുമെന്നും കനിമൊഴി പറഞ്ഞു.

അതേ സമയം പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി, ടി.വി.കെ അദ്ധ്യക്ഷൻ വിജയ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ, പി.എം.കെ നേതാവ് രാമദാസ് ഉൾപ്പെടെയുള്ളവർ ആഭ്യന്തരവകുപ്പിന്റെ കഴിവുകേടാണ് കൊലപാതകത്തിനു കാരണമെന്ന് ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360