വണ്ടൂർ: തിരുവാലിയിൽ തൊഴിലുറപ്പ് ശുചീകരണത്തിനിടെ റോഡരികിലെ കാട് വെട്ടിത്തെളിച്ചപ്പോൾ ചാക്കുകളിൽ സൂക്ഷിച്ച വിദേശ മദ്യക്കുപ്പികൾ കണ്ടെത്തി. ഇന്നലെ രാവിലെ 8.30നാണ് പഴയ പഞ്ചായത്തുംപടിയിൽ ഒലിക്കൽ റോഡരികിൽ മാലിന്യ ചാക്കുകൾക്കിടയിൽ നിന്ന് കുപ്പികൾ കണ്ടെത്തിയത്. 200 രൂപയാണ് കുപ്പികളിൽ വിലയായി രേഖപ്പെടുത്തിയിരിക്കുന്നത്.
കുപ്പികൾക്ക് അധികം പഴക്കമില്ലെന്നാണ് നിഗമനം. ആവശ്യക്കാർക്ക് വില കൂട്ടി എത്തിച്ചു കൊടുക്കുന്ന സംഘങ്ങളാവാം ഇതിന് പിന്നിലെന്നാണ് നിഗമനം. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വാർഡുതല, മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തികൾക്കിടെയാണ് വിദേശമദ്യക്കുപ്പികൾ കണ്ടെത്തിയത്. സംഭവത്തിൽ എടവണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |