SignIn
Kerala Kaumudi Online
Saturday, 23 May 2026 2.15 AM IST

വായ്പകൾക്ക്  അംഗീകാരം  

vaypa

കോട്ടയം : ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കുന്ന ശരണ്യ സ്വയംതൊഴിൽ പദ്ധതിയിലൂടെ ജില്ലയിൽ 37 വായ്പകൾക്ക് ജില്ലാതല സമിതിയുടെ അംഗീകാരം.കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, വൈക്കം, പാലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേന ലഭിച്ച അപേക്ഷകൾക്കാണ് അംഗീകാരം നൽകിയത്. യോഗത്തിൽ പങ്കെടുത്ത അപേക്ഷകർക്ക് ശരണ്യസ്വയം തൊഴിൽ പദ്ധതിയെക്കുറിച്ച് വിശദീകരണം നൽകി. അപേക്ഷകർക്ക് ആറുദിവസത്തെ പരിശീലനം നൽകും. വായ്പ ലഭിക്കുന്നതിനായി എല്ലാ അപേക്ഷകരും പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL