
മുണ്ടക്കയം: 23 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന മുണ്ടക്കയം അസിസ്റ്റന്റ് കൃഷി ഓഫീസർ പി.എസ്.സാബുവിന് ആദരവ് നൽകി കണ്ണിമല ഫാർമേഴ്സ് ക്ലബ്. കൃഷിഭവനിൽ നടന്ന ആദരവ് സമ്മേളനം കൃഷി ഓഫീസർ സാന്ദ്ര സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബേബിച്ചൻ പ്ലാക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് പി.ഡി ജോൺ മുഖ്യപ്രഭാഷണം നടത്തി. സാബു തോമസ്, ടി.ജി ഗോപി, എ.എം രവീന്ദ്രൻ, ജോസ് കണ്ണിമല എന്നിവർ സംസാരിച്ചു. തുടർന്ന് അസിസ്റ്റന്റ് കൃഷി ഓഫീസർ സാബു പി.എസ് മറുപടി പ്രസംഗം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
