SignIn
Kerala Kaumudi Online
Saturday, 23 May 2026 2.15 AM IST

മോട്ടോർ വ്യവസായ  മേഖലയെ ഇല്ലാതാക്കും

ptrol

കോട്ടയം : ഇന്ധനവിലവർദ്ധനവ് മോട്ടോർ വ്യവസായ മേഖലയെ ഇല്ലാതാക്കുുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി. ക്രൂഡോയിൽ വില 50 ഡോളറിൽ നിന്നപ്പോൾ കൂട്ടിയ സെസ്സും, ടാക്‌സും കുറയ്ക്കാത്ത സർക്കാർ ആണ് ഇപ്പോൾ ന്യായീകരിക്കുന്നത്. കേരളത്തിൽ അധികാരമേറ്റ പുതിയ സർക്കാരിന്റെ തീരുമാനപ്രകാരം വനിതകളുടെ സൗജന്യ യാത്ര അനുവദിക്കുമ്പോൾ സ്വകാര്യ ബസ് മേഖലയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ പഠിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. ആൽവിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. റോണി ജോസഫ്, എ.സി.സത്യൻ, ടി.സി.തോമസ്, ബിജു ആർ, എബിൻ സി,രാജു, സേവ്യർ ജോസഫ്, സാജു മൈക്കിൾ, ചാക്കോച്ചൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL