
ഇളങ്ങുളം : എലിക്കുളം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ബാലസഭയുടെ കുട്ടികൾക്കുള്ള കളിക്കൂട്ടം ഫെസ്റ്റിവൽ ത്രിദിന ക്യാമ്പ് ഇളങ്ങുളം സെന്റ് മേരീസ് എൽ.പി സ്‌കൂളിൽ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പി.എസ്.ഷെഹ്ന അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്, പഞ്ചായത്തംഗങ്ങളായ സൂര്യാമോൾ, മറിയാമ്മ തച്ചിലേടത്ത്, വി.ഐ.അബ്ദുൽ കരിം, സി.ഡി.എസ്. അംഗങ്ങളായ സി.കെ.ശ്യാമിലി ജാൻസി, സി.പി.രമണി, അശ്വതി ബാബു എന്നിവർ പ്രസംഗിച്ചു. ബാലസഭ ആർ.പി.മാരായ മഞ്ജു പ്രസാദ്, സുമ ബിജു എന്നിവർ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |