
കോന്നി: അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി അവധിക്കാല അദ്ധ്യാപക സംഗമം കോന്നി ഗവ.ഹയർ സെക്കൻഡറി സ്‌കളിൽ ആരംഭിച്ചു. പാഠപുസ്തക പരിചയ പരിശീലനം കോന്നി പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഇന്ദുകല ആദ്ധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത , പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അനിത ബിജു, പി ടി എ പ്രസിഡന്റ് പേരൂർ സുനിൽ, പ്രിൻസിപ്പൽ ജി.സന്തോഷ് കുമാർ, ഭദ്രാശങ്കർ, ബൻസിലാൽ, ഹെഡ് മിസ്ട്രസ് ഫെബിൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
