SignIn
Kerala Kaumudi Online
Saturday, 23 May 2026 2.14 AM IST

ഷൂട്ടർമാരെ നിയോഗിക്കും

shooter

ഏഴംകുളം : നാട്ടിൽ ശല്യമാകുന്ന കാട്ടുപന്നികളെ ഷൂട്ടുചെയ്യാൻ ഷൂട്ടർമാരെ നിയോഗിക്കാൻ ഏഴംകുളം ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായി. തെരുവുനായ്ക്കളെ നിയന്ത്രിയ്ക്കുന്നതിനുവേണ്ടി സുപ്രിംകോടതി വിധി നടപ്പിലാക്കാനും തീരുമാനിച്ചു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വാർഡുകളിലെ ശുചീകരണം വിലയിരുത്തി. പഞ്ചായത്തുതല ശുചീകരണം നടത്താനും തീരുമാനിച്ചു. ഹരിതകർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ ,ആരോഗ്യ പ്രവർത്തകർ , ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാപ്രവർത്തകർ തുടങ്ങിയവരെ പങ്കെടുപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ.ലത്തീഫ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL