SignIn
Kerala Kaumudi Online
Saturday, 23 May 2026 4.23 AM IST

ശാന്തുമൂല ശാന്തിനഗറിൽ കുടിവെള്ളം കിട്ടാക്കനി

മലയിൻകീഴ്: ശാന്തുമൂല ശ്രീനാരായണ ലെയിൻ റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം.പൈപ്പ് വെള്ളം കിട്ടിയിട്ട് ആഴ്ചകൾ കഴിഞ്ഞു.പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഓഫീസ്
വാർഡിലുൾപ്പെട്ട ഈ പ്രദേശത്ത് ഇപ്പോഴും വെള്ളം ലഭ്യമായിട്ടില്ല.താഴ്ന്ന ഭാഗത്ത് നേരിയ തോതിൽ വെള്ളമുണ്ടെങ്കിലും ഉയർന്ന പ്രദേശത്ത് വെള്ളമെത്തിയിട്ടില്ല.പ്രദേശവാസികളിൽ ചിലർ വീടുകൾ പൂട്ടി ബന്ധു വീടുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു.പഞ്ചായത്ത് അംഗവും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും വാട്ടർ അതോറിട്ടി അധികൃതരോട് ഇതുസംബന്ധിച്ച് സംസാരിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL