കൊല്ലം: ജനവിരുദ്ധ സംസ്ഥാന ബഡ്ജറ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനുള്ളിൽ കളക്ടറുടെ ഓഫീസിനു താഴെ മണിയ്ക്കൂറുകളോളം പ്രതിഷേധിച്ചു.
സംസ്ഥാന സർക്കാരിന്റെ പുതിയ ബഡ്ജറ്റ് ജനവിരുദ്ധവും യുവജനവിരുദ്ധവുമാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ആർ.അരുൺ രാജിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ കുരുവിള ജോസഫ്, അഡ്വ.സാജു ഖാൻ,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷാസലിം, അഖിൽ ഭാർഗവൻ, സുമേഷ് ദാസ്, ചൈത്ര ഡി.തമ്പാൻ, ഷമീർ മയ്യനാട്,ആഷിക് റോയ് ആരിഫ് കൊട്ടിയം, ഷാഫി ചെമ്മത്ത്,റിനോസ് ഷാ,സനൽ പുതുച്ചിറ,നിയാസ് ഇബ്രാഹീം, വിശാന്ത്, നഫ്സൽ അമൽ ജോൺ ജോസഫ് എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ മുഴുവൻ അസംബ്ലി മണ്ഡല തലങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |