SignIn
Kerala Kaumudi Online
Thursday, 19 September 2024 6.12 AM IST

അങ്കണവാടി ജീവനക്കാരുടെ നിയമനം തടസപ്പെടുത്തുന്നതായി പരാതി

Increase Font Size Decrease Font Size Print Page

തൊടിയൂർ: അങ്കണവാടി ജീവനക്കാരുടെ സെലക്ഷൻ ലിസ്റ്റ് നിലവിലില്ലാത്ത തൊടിയൂർ ഗ്രാമപഞ്ചായത്തിൽ വർക്കർ, ഹെൽപ്പർ തസ്തികകളിൽ സ്ഥിരം നിയമനത്തിനായി ഇന്റവ്യൂ നടത്തി സെലക്ഷഷൻ ലിസ്റ്റ് തയാറാക്കാൻ ചേർന്ന കമ്മിറ്റിയിൽ തീരുമാനമായില്ല. അഞ്ചു സാമൂഹ്യ പ്രവർത്തകരാണ് കമ്മിറ്റിയിൽ ഉണ്ടായിരിക്കേണ്ടത്. ഇതിൽ യു.ഡി.എഫിന് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധം ഉയർത്തിയതിനാൽ തീരുമാനം എടുക്കാതെ വിഷയം മാറ്റിവച്ചു. നിലവിൽ ഭൂരിഭാഗം അങ്കണവാടികളിലും താത്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്. സ്ഥിരം നിയമനത്തിനായി 2019 മുതൽ അപേക്ഷ നൽകി കാത്തിരിക്കുന്നവരെ ഒഴിവാക്കി സ്വന്തക്കാരെ പിൻവാതിൽ വഴി നിയമിക്കാനുള്ള നീക്കമാണ് എൽ.ഡി.എഫ് നടത്തുന്നതെന്ന് പഞ്ചായത്ത് പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ തൊടിയൂർ വിജയൻ ആരോപിച്ചു. നീതിപൂർവം കാര്യങ്ങൾ നടക്കുന്നില്ലെങ്കിൽ യു.ഡി.എഫ് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും തൊടിയൂർ വിജയൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.