ചെന്നൈ: യുഎസ്-ഇന്ത്യ വികസന പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി യു.എസ്.എ.ഐ.ഡി. പ്രതിനിധി ഇന്ത്യ സന്ദർശിക്കുന്നു. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് (യു.എസ്.എ.ഐ.ഡി. ) ബ്യൂറോ ഫോർ ഏഷ്യയുടെ ഡെപ്യൂട്ടി അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ അഞ്ജലി കൗർ ആണ് ഇന്ത്യ സന്ദർശിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ പ്രശ്നങ്ങളും സമത്വവും, സാമ്പത്തിക വളർച്ച എന്നിവയുൾപ്പെടെ ലോകം നേരിടുന്ന വികസന വെല്ലുവിളികൾ പരിഹരിക്കാൻ വേണ്ടിയാണ് ഇന്ത്യയും അമേരിക്കയും കൈകോർക്കുന്നത്. മാർച്ച് 15 വരെയുള്ള അഞ്ച് ദിവസത്തെ സന്ദർശനത്തിൽ
സർക്കാർ ഉദ്യോഗസ്ഥരുമായും വികസന പങ്കാളികളുമായും കൂടിക്കാഴ്ച നടത്തുകയും യു.എസ്.എ.ഐ.ഡി. പിന്തുണയുള്ള സൈറ്റുകൾ സന്ദർശിക്കുകയും ചെയ്യും.
മാർച്ച് 15 ന് ന്യൂഡൽഹിയിൽ വനിതാ ചരിത്ര മാസത്തെ അനുസ്മരിക്കുന്ന പരിപാടിയിൽ അഞ്ജലി കൗർ മുഖ്യപ്രഭാഷണം നടത്തും, കൂടാതെ ലിംഗാധിഷ്ഠിത അക്രമം, വിവേചനം എന്നിവയെ കുറിച്ച് അഭിസംബോധന ചെയ്യും. തുല്യതയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന വനിതാ നേതാക്കൾക്കും യുവാക്കൾക്കും പ്രചോദനം നൽകുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |