SignIn
Kerala Kaumudi Online
Thursday, 18 July 2019 2.19 PM IST

" ആർക്കും പകർത്താനുള്ള പുസ്തകമല്ല എന്റെ ജീവിതം "

k-r-gouriamma

വി​പ്ള​വ​ ​കേ​ര​ള​ത്തി​ന്റെ​ ​വീ​ര​നാ​യി​ക​ ​കെ.​ആ​ർ.​ഗൗ​രി​അ​മ്മ​യ്ക്ക് ​നാ​ളെ​ ​ജന്മശതാബ്‌ദി ആഘോഷം.​ ​ 101ന്റെ​ ​ നി​റ​വി​ൽ​ ​നി​ൽ​ക്കു​ന്ന​ ​ഗൗ​രി​അ​മ്മ​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​വ​ട​വൃ​ക്ഷം.​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​നി​രോ​ധി​ച്ചി​രു​ന്ന​ ​കാ​ല​ത്ത് ​ക​മ്മ്യൂ​ണി​സ​ത്തി​ന്റെ ​ ​വി​ത്തി​ന് ​വെ​ള്ള​വും​ ​വ​ള​വും​ ​ന​ൽ​കി​ ​പ​രി​ച​രി​ച്ച​ ​പെ​ൺ​ക​രു​ത്ത്.​ ​കാ​ലം​ ​പോ​ലും​ ​അ​തി​ശ​യ​ത്തോ​ടെ​ ​നോ​ക്കി​നി​ന്ന​ ​ആ​ ​ഇ​രു​ണ്ട​വ​ഴി​ക​ളി​ലൂ​ടെ​ ​ച​ങ്കൂ​റ്റ​ത്തോ​ടെ​ ​ന​ട​ന്ന​ ​ഗൗ​രി​അ​മ്മ.​ ​ബ്രി​ട്ടീ​ഷ് ​ലാ​ത്തി​യു​ടെ​ ​കൊ​ടും​ക്രൂ​ര​ത​യു​ടെ​ ​വേ​ദ​ന​ ​ക​ടി​ച്ച​മ​ർ​ത്തി​യ​പ്പോ​ഴും​ ​ഉ​ള്ളി​ൽ​ ​തി​ള​യ്ക്കു​ന്ന​ ​വി​പ്ള​വാ​വേ​ശ​മാ​യി​രു​ന്നു.​ ​ലാ​ത്തി​ക്ക് ​ജീ​വ​നു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ​ ​ഞാ​ൻ​ ​ലാ​ത്തി​ക്കു​ഞ്ഞു​ങ്ങ​ളെ​ ​പ്ര​സ​വി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ​ഒ​രി​ക്ക​ൽ​ ​ഗൗ​രി​അ​മ്മ​ ​തു​റ​ന്നു​ ​പ​റ​യു​ക​യു​ണ്ടാ​യി.​ ​കേ​രം​ ​തി​ങ്ങും​ ​കേ​ര​ള​നാ​ട്ടി​ൽ​ ​കെ.​ആ​ർ.​ഗൗ​രി​ ​ഭ​രി​ച്ചീ​ടും​ ​എ​ന്നാ​യി​രു​ന്നു​ ​ഒ​രു​കാ​ല​ത്ത് ​സി.​പി.​എ​മ്മി​ന്റെ ​​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ദ്രാ​വാ​ക്യം.​ ​ഇ.​എം.​എ​സ്,​എ.​കെ.​ജി,​കെ.​ആ​ർ.​ഗൗ​രി,​സു​ന്ദ​ര​യ്യ​ ​സി​ന്ദാ​ബാ​ദ് ​എ​ന്നാ​യി​രു​ന്നു​ ​കേ​ര​ളം​ ​കേ​ട്ടു​വ​ള​ർ​ന്ന​ ​മ​റ്റൊ​രു​ ​വി​ളി.


ഗൗ​രി​അ​മ്മ​യെ​പ്പോ​ലെ​ ​ക​രു​ത്തു​റ്റ​ ​ഒ​രു​ ​ഭ​ര​ണാ​ധി​കാ​രി​യെ​ ​ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് ​മു​ൻ​ ​ഡി.​ജി.​പി​ ​അ​ല​ക്സാ​ണ്ട​ർ​ ​ജേ​ക്ക​ബ് ​ത​ന്റെ ​സ​ർ​വീ​സ് ​അ​നു​ഭ​വ​ങ്ങ​ൾ​ ​നി​ര​ത്തി​ ​പ​റ​യു​ന്ന​ത്.​ ​രാ​ഷ്ട്രീ​യ​ ​എ​തി​രാ​ളി​ക​ൾ​ ​പോലും ​ ​എ​തി​ർ​പ്പി​ല്ലാ​തെ​ ​ആ​ദ​രി​ക്കു​ന്നു​ ​കെ.​ആ​ർ.​ ​ഗൗ​രി​അ​മ്മ​യെ.​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​പി​ള​ർ​ന്ന​പ്പോ​ൾ​ ​സി.​പി.​ ഐയിൽ​ ​നി​ന്ന് ​സി.​പി.​എ​മ്മി​ലേ​ക്ക് ​ച​ങ്കൂ​റ്റ​ത്തോ​ടെ​ ​കാ​ലെ​ടു​ത്തു​ ​വ​ച്ചഗൗ​രി​അ​മ്മ​യ്ക്ക് ​അ​തി​നാ​യി​ ​ജീ​വി​ത​പ​ങ്കാ​ളി​യെ​പ്പോ​ലും​ ​കൈ​വി​ടേ​ണ്ടി​ ​വ​ന്നു.​ ​ഒ​ടു​വി​ൽ​ ​സി.​പി.​എം​ ​ഗൗ​രി​അ​മ്മ​യെ​ ​പ​ടി​ക്ക് ​പു​റ​ത്താ​ക്കി.​ ​ജ​നാ​ധി​പ​ത്യ​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​എ​ന്ന​ ​പ്ര​സ്ഥാ​നം​ ​രൂ​പം​ ​കൊ​ണ്ടു.​ ​യു.​ഡി.​എ​ഫി​​ന്റെ ​​ ​ഭാ​ഗ​മാ​യി.​ ​പി​ന്നെ​ ​അ​തും​ ​ഉ​പേ​ക്ഷി​ച്ചു.​ ​ജെ.​എ​സ്.​ ​എ​സ് ​പ​ല​ ​ക​ഷ​ണ​ങ്ങ​ളാ​യി.​ ​അ​തി​ൽ​ ​ഒ​രു​ ​വി​ഭാ​ഗം​ ​വീ​ണ്ടും​ ​ഗൗ​രി​അ​മ്മ​യു​മാ​യി​ ​ല​യി​ച്ചു.​ ​അ​വ​രാ​ണ് ​ഇ​ന്ന് ​ജ​ന്മ​ശ​താ​ബ്ദി​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​ചു​ക്കാ​ൻ​ ​പി​ടി​ക്കു​ന്ന​ത്.


?​ ​അ​നു​ഭ​വ​ത്തി​​ന്റെ ​​ ​തീ​ച്ചൂ​ള​യി​ലൂ​ടെ​ ​ക​ട​ന്ന​ ​ജീ​വി​ത​മാ​ണ​ല്ലോ,​ ​തി​രി​ഞ്ഞ് ​നോ​ക്കു​മ്പോ​ൾ​ ​എ​ന്ത് ​തോ​ന്നു​ന്നു.
മ​നു​ഷ്യ​ർ​ ​മു​ന്നോ​ട്ടാ​ണ് ​നോ​ക്കേ​ണ്ട​ത്.​ ​ഒ​രി​ക്ക​ലും​ ​ചി​ന്ത​ക​ൾ​ ​പിറ​കോ​ട്ട് ​കൊ​ണ്ടു​പോ​ക​രു​ത്.​ ​എ​ന്തൊ​ക്കെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​ചെ​യ്യാ​ൻ​ ​ക​ഴി​യു​മെ​ന്നാ​ണ് ​ചി​ന്തി​ക്കേ​ണ്ട​ത്.
?​ ​ഗൗ​രി​ ​അ​മ്മ​യു​ടെ​ ​ജീ​വി​തം​ ​സ​മൂ​ഹ​ത്തി​ന് ​ന​ൽ​കു​ന്ന​ ​സ​ന്ദേ​ശം
സ​ന്ദേ​ശ​മൊ​ന്നു​മി​ല്ല.​ ​സ്വ​ന്തം​ ​ജീ​വി​ത​മാ​ണ് ​മാ​തൃ​ക​യാ​ക്കേ​ണ്ട​ത്.​ ​ആ​രു​ടെ​യും​ ​പ​ഴി​ ​കേ​ൾ​ക്കാ​തെ​ ​മു​ന്നോ​ട്ട് ​പോ​വു​ക.​ ​ഞാ​ൻ​ ​എ​ല്ലാ​വ​രെ​യും​ ​പോ​ലെ​ ​ജീ​വി​ക്കു​ന്നു.​ ​ആ​ർ​ക്കും​ ​പ​ക​ർ​ത്താ​നു​ള്ള​ ​പു​സ്ത​ക​മ​ല്ല​ ​എ​ന്റെ ​ജീ​വി​തം.
?​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​പി​ള​ർ​ന്ന​പ്പോ​ൾ​ ​ഗൗ​രി​അ​മ്മ​ ​സ്വീ​ക​രി​ച്ച​ ​നി​ല​പാ​ടി​ൽ​ ​നി​ന്ന് ​മ​ന​സ് ​മാ​റി​യി​ട്ടു​ണ്ടോ
ഇ​ല്ലേ​യി​ല്ല.​ ​പാ​ർ​ട്ടി​ ​ച​ർ​ച്ച​ ​ചെ​യ്താ​ണ് ​ആ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ച​ത്.​ ​ഞാ​ൻ​ ​സി.​പി.​എ​മ്മാ​യി,​ ​ടി.​വി.​തോ​മ​സ് ​സി.​പി.​ഐ​യി​ൽ​ ​നി​ന്നു.​ ​എ​ല്ലാ​ ​തീ​രു​മാ​ന​ങ്ങ​ളും​ ​സ​മ​യോ​ചി​ത​മാ​യി​ ​എ​ടു​ത്ത​താ​ണ്.
?​ ​ഒ​ര​വ​സ​ര​ത്തി​ൽ​ ​സി.​പി.​എ​മ്മി​ലേ​ക്ക് ​മ​ട​ങ്ങാ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​ട്ട് ​വീ​ണ്ടും​ ​ജെ.​എ​സ്.​എ​സ് ​പു​ന​ർ​ജീ​വി​പ്പി​ച്ച​തി​ന് ​പി​ന്നിൽ
(​ ​ഉ​ത്ത​രം​ ​മൗ​നം​ )
?​ ​ജെ.​എ​സ്.​എ​സ് ​വി​ചാ​രി​ച്ച​തു​പോ​ലെ​ ​തി​ള​ങ്ങാ​നാ​വാ​തെ​ ​പോ​യ​ത് ​എ​ന്തു​കൊ​ണ്ടാ​ണ്
പാ​ർ​ട്ടി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​പോ​രാ.​ ​പൊ​തു​ജ​ന​ക്ഷേ​മ​ത്തി​നു​ ​വേ​ണ്ടി​യാ​വ​ണം​ ​പാ​ർ​ട്ടി.​ ​ജെ.​എ​സ്.​എ​സി​ൽ​ ​അ​തു​ണ്ടാ​യി​ല്ല.​ ​സ്വ​ന്തം​ ​ആ​വ​ശ്യ​ത്തി​നു​ ​വേ​ണ്ടി​യാ​ണ് ​എ​ല്ലാ​വ​രും​ ​പാ​ർ​ട്ടി​യെ​ ​ക​ണ്ട​ത്.
?​ ​രാ​ജ്യ​ത്താ​ക​മാ​നം​ ​മോ​ദി​ത​രം​ഗം​ ​അ​ല​യ​ടി​ച്ച് ​നി​ൽ​ക്കു​ന്ന​തി​നെ​ ​എ​ങ്ങ​നെ​ ​കാ​ണു​ന്നു
മോ​ദി​യു​ടെ​ ​ഭ​ര​ണം​ ​കു​ഴ​പ്പ​മി​ല്ല.​ ​ഞാ​ൻ​ ​പൊ​തു​രം​ഗ​ത്തി​ല്ലെ​ങ്കി​ലും​ ​വീ​ട്ടി​ലി​രു​ന്ന് ​എ​ല്ലാം​ ​ടി.​വി​യി​ലും​ ​പ​ത്ര​ത്തി​ലും​ ​ക​ണ്ട് ​മ​ന​സി​ലാ​ക്കു​ന്നു​ണ്ട്.
?​ ​വ​നി​ത​ക​ൾ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​ഇ​റ​ങ്ങാ​തി​രു​ന്ന​ ​കാ​ല​ത്താ​യി​രു​ന്നു​ ​ഗൗ​രി​അ​മ്മ​യു​ടെ​ ​വ​ര​വ്.​ ​ഇ​പ്പോ​ൾ​ ​വ​നി​ത​ക​ളു​‌​ടെ​ ​വ​ലി​യ​ ​നി​ര​ ​ത​ന്നെ​ ​രാ​ഷ്ട്രീ​യ​ത്തി​ലു​ണ്ട്.​ ​ആ​ ​മാ​റ്റ​ത്തെ​ ​എ​ങ്ങ​നെ​ ​കാ​ണു​ന്നു
ആ​ര് ​പ​റ​ഞ്ഞു​ ​അ​ന്ന​ത്തെ​ ​കാ​ല​ത്ത് ​സ്ത്രീ​ക​ൾ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​ഇ​റ​ങ്ങി​യി​ല്ലെ​ന്ന്.​ ​സ​ജീ​വ​മാ​യി​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഏ​തൊ​രു​ ​പു​രു​ഷ​ന്റെ​യും​ ​ബ​ലം​ ​ഒ​രു​ ​സ്ത്രീ​യാ​ണ്.​ ​അ​തൊ​രു​ ​പ്ര​ത്യേ​ക​ ​ക​രു​ത്താ​ണ് ​പ​ക​രു​ന്ന​ത്.​ ​സ്ത്രീ​ക​ൾ​ ​അ​ന്നും​ ​നേ​തൃ​നി​ര​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​രാ​ഷ്ടീ​യ​ത്തി​ൽ​ ​സ്ത്രീ​ക​ൾ​ ​ന​ന്നാ​യി​ ​ശോ​ഭി​ക്കും.
?​ ​മ​റ​ക്കാ​നാ​വാ​ത്ത​ ​അ​നു​ഭ​വം
എ​​ന്റെ ​​ ​ജീ​വി​തം​ ​ത​ന്നെ​ ​അ​നു​ഭ​വ​മാ​ണ്.​ ​ഒ​ന്നും​ ​മ​റ​ക്കാ​നാ​വി​ല്ല.
?​ ​പ്രി​യ​ ​സ​ഖാ​വു​മാ​യു​ള്ള​ ​ബ​ന്ധം​ ​വേ​ർ​പ്പെ​ടു​ത്തി​യ​തി​നെ​ ​ഓ​ർ​ത്ത് ​എ​പ്പോ​ഴെ​ങ്കി​ലും​ ​വേ​ദ​നി​ച്ചി​ട്ടു​ണ്ടോ
പി​രി​ഞ്ഞ​തി​ൽ​ ​വി​ഷ​മ​മൊ​ന്നു​മി​ല്ല.​ ​അ​ല്ലെ​ങ്കി​ലും​ ​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം​ ​വി​ഷ​മി​ച്ചി​ട്ടെ​ന്തു​ ​കാ​ര്യം.​ ​അ​വ​സാ​ന​ ​കാ​ല​ത്ത് ​അ​ദ്ദേ​ഹ​ത്തെ​ ​ന​ന്നാ​യി​ ​നോ​ക്കാ​ൻ​ ​പോ​ലും​ ​ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​രോ​ഗം​ ​അ​റി​ഞ്ഞ് ​ഞാ​ൻ​ ​കാ​ണാ​ൻ​ ​ചെ​ന്നു.​ ​പ​ക്ഷേ​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​എം.​എ​ൻ.​ഗോ​വി​ന്ദ​ൻ​നാ​യ​ർ​ ​എ​ന്നെ​ ​പു​റ​ത്താ​ക്കി​ ​ഗേ​റ്റ് ​അ​ട​ച്ചു. ടി.​വി​യെ​ ​ന​ശി​പ്പി​ച്ച​ത് ​അ​യാ​ളാ​ണ്.​ ​ഞാ​നും​ ​ടി.​വി​യും​ ​ത​മ്മി​ലു​ള്ള​ ​അ​ക​ൽ​ച്ച​ ​വ​ർ​ദ്ധി​പ്പി​ച്ച​ത് ​എ​മ്മെ​നാ​ണ്.​ ​പി​ന്നെ​ ​ടി.​വി​യെ​ ​കാ​ണാ​ൻ​ ​ബോം​ബ​യി​ൽ​ ​പോ​യി.​ ​അ​വി​ടെ​യും​ ​വി​ല​ക്കാൻ നോക്കി. ​ഞാ​ൻ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​വി​ശ്വം​ഭ​ര​നാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന് ​അ​വ​സാ​ന​ ​നാ​ളു​ക​ളി​ൽ​ ​സ​ഹാ​യ​ത്തി​നു​ണ്ടാ​യ​ത്.
?​ ​ഇ​നി​യൊ​രു​ ​ജ​ന്മ​മു​ണ്ടാ​യാ​ൽ​ ​ആ​രാ​യി​ ​ജ​നി​ക്കാ​നാ​ണ് ​ആ​ഗ്ര​ഹം
ഇ​നി​ ​എ​ന്തി​ന് ​ജ​ന്മം.​ ​ഈ​ ​ജ​ന്മം​ ​ത​ന്നെ​ ​മ​തി​യാ​യി.​ ​ആ​ർ​ക്ക് ​വേ​ണ്ടി​ ​ജീ​വി​ക്ക​ണം.​ ​എ​ല്ലാം​ ​ക​യ്പേ​റി​യ​ ​അ​നു​ഭ​വം.​ ​സ്നേ​ഹം​ ​ത​രാ​ൻ​ ​എ​നി​ക്ക് ​മ​ക്ക​ളി​ല്ല.​ ​സ്നേ​ഹി​ച്ച​ ​ആ​രു​മി​ല്ല.​ ​ഇ​പ്പോ​ൾ​ ​കൂ​ടെ​ ​നി​ൽ​ക്കു​ന്ന​വ​ർ​ ​പോ​ലും​ ​ഇ​ട്ടേ​ച്ച് ​പോ​കു​മോ​ ​എ​ന്നാ​ണ് ​പേ​ടി.
?​ഇ​പ്പോ​ഴും​ ​നി​രീ​ശ്വ​ര​വാ​ദി​യാ​ണോ
ദൈ​വ​മേ​ ​എ​ന്ന് ​വി​ളി​ക്കാ​ത്ത​വരാ​യി​ ​ആ​രെ​ങ്കി​ലു​മു​ണ്ടോ.​ ​ ദൈ​വം​ ​ഉ​ണ്ടോ.​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​രാ​ജ്യ​ത്ത് ​ഒ​രു​ ​കൊ​ള്ള​രു​താ​യ്മ​യും​ ​ന​ട​ക്ക​ത്തി​ല്ലാ​യി​രു​ന്നു.​ ​സ്വീ​ക​ര​ണ​മു​റി​യി​ൽ​ ​ഇ​രി​ക്കു​ന്ന​ ​കൃ​ഷ്ണ​നോ​ട് ​ഞാ​ൻ​ ​സം​സാ​രി​ക്കാ​റു​ണ്ട്.​ ​പ​ണ്ട് ​എ​നി​ക്ക് ​കൂ​ട്ടു​കാ​ര​നാ​യി​ ​ടി.​വി.​തോ​മ​സ് ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​ങ്ങേ​ര് ​ഇ​ട്ടേ​ച്ച് ​പോ​യ​പ്പോ​ൾ​ ​ഞാ​ൻ​ ​കൃ​ഷ്ണ​നെ​ ​കൂ​ട്ടി.​ ​ഇ​പ്പോ​ൾ​ ​എ​നി​ക്ക് ​കൂ​ട്ട് ​കൃ​ഷ്ണ​നാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.