കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്‌ക്കൊപ്പം രാത്രി ബീച്ചിൽ കറങ്ങിയ ആൺസുഹൃത്തടക്കം മൂന്ന് യുവാക്കൾ പിടിയിൽ. പറമ്പിൽ സ്വദേശി പാലത്തുപൊയിൽ അബൂബക്കർ നായിഫ് (18), മുഖദാർ ബോറാ വളപ്പിൽ അഫ്സൽ (19), കുളങ്ങരപ്പീടിക മന്നന്ത്രവിൽപാടം മുഹമ്മദ് ഫാസിൽ (18) എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടി ആൺസുഹൃത്തിനെ ഫോൺവിളിച്ച് വരുത്തുകയും, അയാൾക്കൊപ്പം ഇറങ്ങിപ്പോകുകയുമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കാപ്പാട് ബീച്ച്, പന്തീരാങ്കാവ് എന്നിവടങ്ങളിലായിരുന്നു യുവാവിനും മറ്റ് രണ്ട് സുഹൃത്തുക്കൾക്കുമൊപ്പം പോയത്. തിങ്കളാഴ്ച പെൺകുട്ടിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയേയും യുവാക്കളെയും കണ്ടെത്തിയത്. പെൺകുട്ടികളെ ബന്ധുക്കൾക്കൊപ്പം വിട്ടു. മൂവർസംഘത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അതേസമയം, പെൺകുട്ടിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |