SignIn
Kerala Kaumudi Online
Thursday, 19 September 2024 10.21 AM IST

അവധിക്കാല കലാപഠനം പൂർത്തിയാക്കി കുട്ടിക്കൂട്ടം

Increase Font Size Decrease Font Size Print Page
la-

കൊല്ലം: ജവഹർ ബാലഭവൻ കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല കലാപരിശീലന ക്ലാസുകളുടെ സമാപന സമ്മേളനം ജവഹർ ബാലഭവനിലെ അമ്മ ഓഡിറ്റോറിയത്തിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ പരിധിയിൽ തന്നെ സ്ഥലം ഏറ്റെടുത്ത് ബാലഭവനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്താൻ ആവശ്യമായ ശ്രമങ്ങൾ സർക്കാർ തലത്തിൽ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, വയലിൻ, മൃദംഗം, തബല, നൃത്തം, വീണ, ഗിറ്റാർ, കീബോർഡ്, ക്ലേ മോഡലിംഗ്, യോഗാസനം, ചിത്രരചന, സ്‌പോക്കൺ ഇംഗ്ലീഷ്, വ്യക്തിത്വ വികസനം, ക്രാഫ്റ്റ്, എംബ്രോയിഡറി തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ബഹുമതി പത്രം ചടങ്ങിൽ കൊല്ലം മേയർ പ്രസന്നാ ഏണസ്റ്റ് വിതരണം ചെയ്തു. ബാലഭവൻ ചെയർമാൻ എസ് നാസർ അദ്ധ്യക്ഷനായി. കൗൺസിലർ അഡ്വ.എ.കെ.സവാദ്, ബാലഭവൻ മാനേജർ മുഹമ്മദ് ഷെരീഫ്, ആനയടി പ്രസാദ്, ബാലഭവൻ ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ കലാപ്രകടനവും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.