കൊല്ലം: ഗായകൻ ഇടവാ ബഷീറിന്റെ ഒന്നാം ചരമവാർഷികദിനമായ 28ന് പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ അനുസ്മരണവും ഗാനാർച്ചനയും സംഘടിപ്പിക്കും. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ വൈകിട്ട് 5 മുതൽ പ്രമുഖ ഗായകരുടെ ഗാനാർച്ചന നടക്കും. 7.30ന് അനുസ്മരണ സമ്മേളനവും ഇടവ ബഷീർ മ്യൂസിക്കൽ ഫൗണ്ടേഷന്റെ ഉദ്ഘാടനവും
എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. എം.നൗഷാദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, മേയർ പ്രസന്നാ ഏണസ്റ്റ്, വനിതാ കമ്മിഷൻ മുൻ അംഗം ഡോ.ഷാഹിദാ കമാൽ, ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, എസ്.സുവർണകുമാർ, പ്രൊഫ.ജി.മോഹൻദാസ്, ആർ.പ്രകാശൻപിള്ള, എസ്.അജയകുമാർ, എസ്.അശോക് കുമാർ,
പി.എസ്.അമൽരാജ്, ആനയടി പ്രസാദ്, കോസ്മിക് രാജൻ, ഇ.അബ്ദുൾ ജബ്ബാർ എന്നിവർ സംസാരിക്കും. ഇടവാ ബഷീറിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും കലാസ്വാദകരും ചടങ്ങിൽ പങ്കെടുക്കും. ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പ്രയാസമനുഭവിക്കുന്ന കലാകാരന്മാർക്കുള്ള പ്രതിമാസ പെൻഷൻ പദ്ധതി, കലാപ്രതിഭകളെ ആദരിക്കുന്ന പദ്ധതി എന്നിവയുടെ ഉദ്ഘാടനവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |