SignIn
Kerala Kaumudi Online
Friday, 20 September 2024 5.47 PM IST

ഇൻലാൻസിൽ എ.സി.സി.എ പ്രവേശനം തുടങ്ങി

Increase Font Size Decrease Font Size Print Page
elance

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻലാൻസ് അസോസിയേഷൻ ഒഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ് (എ.സി.സി.എ)​ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കൊമേഴ്സ് കോഴ്സുകൾക്കിടയിൽ എ.സി.സി.എ.​ ആഗോള തൊഴിൽ ​മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലവസരം നൽകുന്ന പ്രൊഫഷണൽ കോഴ്സുകളിലൊന്നാണ്. മെഡിക്കൽ-എൻജിനീയറിംഗ് കോഴ്സുകളിൽനിന്ന് വ്യത്യസ്തമായി പഠനം മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കോഴ്സ് മികച്ച ഭാവി വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകത്തെവിടെയും അംഗീകാരമുള്ളതിനാൽ വിദേശരാജ്യങ്ങളിലെ വൻകിട കമ്പനികളിൽ അക്കൗണ്ടിംഗ് തസ്തികകളിൽ ആകർഷകമായ ശമ്പളത്തോടെ ജോലി ഉറപ്പാക്കാൻ ഈ പ്രൊഫഷണൽ കോഴ്സിലൂടെ കഴിയും. ആഗോളതലത്തിലും ദേശീയതലത്തിലും മികച്ച റാങ്കുകൾ സ്വന്തമാക്കാൻ ഇലാൻസിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. അഞ്ച് വർഷത്തിനകം 23 ലോക റാങ്കുകളും 34 ദേശീയ റാങ്കുകളും ഇലാൻസ് കരസ്ഥമായിട്ടുണ്ട്. കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ആഗോളതലത്തിൽതന്നെ ജോലി ലഭിക്കാനുള്ള സഹായം നൽകുന്ന മികച്ച സംവിധാനവും ഇലാൻസിനുണ്ടെന്ന് സി.ഇ.ഒ. ജിഷ്ണു പി.വി പറഞ്ഞു.

ഇവിടെ നിന്നും പഠിച്ചിറങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന മേഖലകളിൽ ജോലിയെടുക്കുന്ന വിദ്യാർത്ഥികളാണ് കോമേഴ്സ് വിഷയങ്ങളിൽ മികച്ച പരിശീലനവും തൊഴിൽ ലഭ്യതയും നൽകുന്ന ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സ്ഥാപനമായി ഇലാൻസിനെ മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷന് ഫോൺ: +91 7025107070.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.