ന്യൂഡൽഹി: എൻജിൻ തകരാർ മൂലം എയർ ഇന്ത്യ വിമാനം ഇന്നലെ റഷ്യയിലെ മഗദാൻ വിമാനത്താവളത്തിൽ എമർജൻസി ലാൻഡ് ചെയ്തിരുന്നു. ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് പോയ വിമാനമാണ് അടിയന്തരമായി റഷ്യയിലിറക്കിയത്. 216 യാത്രക്കാരും പതിനാറ് ക്രൂം മെമ്പേഴ്സും വിമാനത്തിലുണ്ടായിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘം ഇപ്പോഴും റഷ്യയിൽ തുടരുകയാണ്. റഷ്യൻ ഭാഷയറിയാതെ, പരിചിതമല്ലാത്ത ഭക്ഷണം കഴിച്ച് വളരെയേറെ ബുദ്ധിമുട്ടിയാണ് ഇവർ ഇവിടെ നിൽക്കുന്നത്. പോരാത്തതിന് കിടക്കാൻ പോലും സൗകര്യമില്ല. ഒരു മുറിയിൽ നിരത്തിയിട്ടിരിക്കുന്ന കിടക്കയിൽ ഇരുപതോളം പേർ കിടക്കുന്നതിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്.
'ഇരുന്നൂറ്റി മുപ്പതിലധികം പേരാണ് ദുരിതത്തിൽ കഴിയുന്നത്. ഇതിൽ നിരവധി കുട്ടികളും പ്രായമായവരുമുണ്ട്. ഞങ്ങളുടെ ലഗേജ് ഇപ്പോഴും വിമാനത്തിനുള്ളിലാണ്. ബസുകളിലാണ് വിവിധ സ്ഥലങ്ങളിലേക്ക് ഞങ്ങളെ കൊണ്ടുപോയത്. ചിലരെ സ്‌കൂളുകളിലേക്കാണ് അയച്ചിരിക്കുന്നത്. ടോയ്ലറ്റിന്റെ അവസ്ഥയും വളരെ പരിതാപകരമാണ്. ഭാഷയാണ് മറ്റൊരു വെല്ലുവിളി. ഭക്ഷണം നമ്മുടേതിൽ നിന്ന് വളരെയേറെ വ്യത്യസ്തമാണ്. നോൺ വെജ് വിഭവങ്ങളാണ് കൂടുതൽ വിളമ്പുന്നത്. പലരും വെറും ബ്രഡും സൂപ്പുമാണ് കഴിക്കുന്നത്. പ്രായമായവർക്ക് മരുന്നുകൾ കിട്ടുന്നില്ല.' -യാത്രക്കാരിലൊരാൾ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |