SignIn
Kerala Kaumudi Online
Thursday, 22 August 2019 6.38 PM IST

13കാരനുമായി ലൈംഗിക ബന്ധം; അദ്ധ്യാപികയ്ക്ക് 20 വർഷം ജയിൽ ശിക്ഷ,​ കുടുക്കിയത് ആപ്പ്

world-

വാഷിംഗ്ടൺ ∙ പതിമൂന്നൂകാരനെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപികയെ 20 വർഷം തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചു. അരിസോണയിലെ ഗുഡ്‍‍ഡിയർ സ്വദേശിനി 28കാരിയായ ബ്രിട്ടാനി സമോറയെയാണ് യു.എസ് കോടതി ജയിൽ ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാർച്ച് മുതൽ ബ്രിട്ടാനി ജയിലിലാണ്. ജയിലിൽനിന്നു പുറത്തിറങ്ങുന്ന ബ്രിട്ട്നിയെ ലൈംഗിക കുറ്റവാളിയായി റജിസ്റ്റർ ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചതായാണ് മാതാപിതാക്കൾ പരാതി നൽകിയത്.ലാസ് ബ്രിസാസ് അക്കാഡമിയിൽ അദ്ധ്യപികയാണ് ബ്രിട്ട്നി സമോറ. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് അശ്ലീല സന്ദേശമയ്ക്കുക, ക്ലാസ്‌മുറിയിൽ മറ്റൊരു വിദ്യാർത്ഥി നോക്കിനിൽക്കുമ്പോൾ ഉൾപ്പെടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നിവ ചെയ്തെന്നായിരുന്നു പരാതി. കുട്ടിയുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത സെൻട്രി പേരന്റൽ കൺട്രോൾ എന്ന ആപ്പ് വഴിയാണ് അദ്ധ്യാപികയുടെ ചെയ്തികളെക്കുറിച്ച് മാതാപിതാക്കൾക്കു വിവരം ലഭിച്ചത്.

കുട്ടികളുടെ ഫോണിൽ സോഷ്യൽ മീഡിയ വഴിയുൾപ്പെടെ ലഭിക്കുന്ന സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവയെക്കുറിച്ച് മാതാപിതാക്കൾക്ക് അറിയിപ്പു നൽകുന്ന ആപ്പാണിത്. അറിയിപ്പു ലഭിച്ചതിനെ തുടർന്നു കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് അദ്ധ്യാപിക നിരന്തരം പീഡിപ്പിക്കുന്നതിനെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. വർഷങ്ങളായി വേർപിരിഞ്ഞു കഴിയുന്ന കുട്ടിയുടെ അമ്മയും അച്ഛനും പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബ്രിട്ടാനി സമോറ ഒരിക്കൽ സ്കൂളിൽനിന്ന് അവധിയെടുത്തതു മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. അവധിയെടുക്കുന്നതിനു മുന്നോടിയായി പഠനസംബന്ധമായ സംശയങ്ങൾ ചോദിക്കുന്നതിനു ‘ക്ലാസ് ക്രാഫ്റ്റ്’ എന്ന ആപ് വിദ്യാർത്ഥികൾക്കു നൽകി. ഇതുവഴി കുട്ടിയും ബ്രിട്ട്നിയും നിരന്തരം സന്ദേശങ്ങൾ കൈമാറാൻ ആരംഭിച്ചു. കൂടുതൽ അടുപ്പമായപ്പോൾ സോഷ്യൽ മീഡിയ വഴി കുട്ടിക്കു ബ്രിട്ടാനി തുടർച്ചയായി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി മാതാപിതാക്കൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സ്കൂളിലെ മൂന്നു വിദ്യാർത്ഥികൾ അദ്ധ്യാപികയുടെയും കുട്ടിയുടെയും ബന്ധത്തിൽ അസ്വാഭാവികത ഉള്ളതായി അധികൃതർക്കു പരാതി നൽകിയിരുന്നു. ക്ലാസിനിടയിൽ ബ്രിട്ടാനി ഈ കുട്ടിയോട് അമിത താൽപര്യം കാണിക്കുന്നതായും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. ബ്രിട്ട്നിക്കു തെറ്റു പറ്റിയതായും മാപ്പുകൊടുക്കണമെന്നും അപേക്ഷിച്ചു കുട്ടിയുടെ മാതാപിതാക്കളെ കണ്ട ഭർത്താവിനെതിരെയും പരാതിയുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയുമായുള്ള അവിഹിത ബന്ധം അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ലെന്ന കുറ്റമാരോപിച്ചാണ് ബ്രിട്ട്നിയുടെ ഭർത്താവ് ഡാനിയേലിനെതിരെ പരാതി നൽകിയത്. 16–ാം വയസ്സിൽ പ്രണയത്തിലായ ഡാനിയേലും ബ്രിട്ടാനിയും 2015–ലാണ് വിവാഹിതരായത്. ഇവർക്കു കുട്ടികളില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, WORLD, CRIME, BRITTANY ZAMORA, US, AMERICA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.