അഞ്ചൽ : അഞ്ചലിലും പരിസര പ്രദേശത്തുമുള്ള വിവിധ സഭാ വിഭാഗങ്ങളുടെ സഹകരണത്തോടെ അഞ്ചൽ വൈ.എം.സി.എയുടെ ക്രിസ്മസ് കരോൾ സർവീസ് നാളെ വൈകിട്ട് 5ന് അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വൈ.എം.സി.എ പ്രസിഡന്റ് ഡോ.കെ.വി.തോമസ്കുട്ടി അദ്ധ്യക്ഷനാകുന്ന സമ്മേളനം മലങ്കര കാത്തോലിക്കാസഭയുടെ മാവേലിക്കര രൂപതാദ്ധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ കേരള റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ ക്രിസ്മസ് സന്ദേശം നൽകും. അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ ലോക്കൽ മാനേജരും അഞ്ചൽ ജില്ലാ വികാരിയുമായ ഫാ.ബോവാസ് മാത്യു പുനലൂർ സബ് റീജിയണൽ ചെയർമാൻ സക്കറിയ വർഗീസ്, പുനലൂർ സബ്, റീജിയൻ കൺവീനർ ഡോ.എബ്രഹാം മാത്യു, വൈ.ചാക്കോച്ചൻ, അനിൽ എബ്രഹാം, കെ എ ജോൺ എന്നിവർ സംസാരിക്കും. അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി, സെന്റ് മേരീസ് മലങ്കര കാതലിക് ചർച്ച്, ചണ്ണപ്പേട്ട ബധനി മാർത്തോമ്മ പള്ളി, അഞ്ചൽ സെന്റ് പോൾസ് മാർത്തോമാ പള്ളി, സെന്റ് ജോസഫ് നഴ്സിംഗ് കോളേജ്, സെന്റ് ജോൺസ് സ്കൂൾ എന്നീ ഗായക സംഘങ്ങൾ കരോൾ സർവീസിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |