മലപ്പുറം: ജംഇയ്യത്തുൽ മുദർരിസീൻ സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള പരീക്ഷ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 10, 11 തിയ്യതികളിൽ നടത്തുന്ന ദർസ് വാർഷിക പൊതുപരീക്ഷയോടനുബന്ധിച്ച് പള്ളി ദർസിലെ മുദർസിമാർക്ക് 28ന് മൂന്നു മണിക്ക് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ ശിൽപശാല നടത്താൻ ജംഇയ്യത്തുൽ മുദർരിസീൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഈസ്റ്റ് ജില്ലയിലെ മലപ്പുറം സുന്നി മഹലിലും വെസ്റ്റ് ജില്ലയിലെ പുത്തനത്താണി ഇസ്ലാമിക് സെന്ററിലുമാണ് ശിൽപശാല നടക്കുക. കെ.സി അബൂബക്കർ ദാരിമി മണ്ണാർക്കാട്, ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര എന്നിവർ ക്ലാസെടുക്കും. മലപ്പുറം, മങ്കട, പെരിന്തൽമണ്ണ, മഞ്ചേരി, വണ്ടൂർ, നിലമ്പൂർ, കൊണ്ടോട്ടി, ഏറനാട് മണ്ഡലങ്ങളിലുള്ള മുദർരിസുമാർ മലപ്പുറം സുന്നി മഹലിലും വേങ്ങര, തിരൂരങ്ങാടി, വള്ളിക്കുന്ന്, താനൂർ, തിരൂർ, തവനൂർ, പൊന്നാനി, കോട്ടക്കൽ മണ്ഡലങ്ങളിലുമുള്ള മുദർരിസുമാർ പുത്തനത്താണി ഇസ്ലാമിക് സെന്ററിലുമാണ് പങ്കെടുക്കേണ്ടത്. ജില്ലയിലെ മുഴുവൻ പള്ളി ദർസ് മുദർരിസുമാരും പങ്കെടുക്കണമെന്ന് ജംഇയ്യത്തുൽ മുദർരിസീൻ ജില്ലാ പ്രസിഡന്റ് കെ.വി അസ്ഗറലി ഫൈസി പട്ടിക്കാട് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |