തൃപ്പൂണിത്തുറ: നഗരസഭയിലെ 130 അച്ഛനമ്മമാർ ഏറെ നാളുകൾക്കു ശേഷം തിയേറ്ററിൽ ഒരു സിനിമ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു. വർഷങ്ങളായി സിനിമ കാണാത്തവരുമുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. നഗരസഭാ വയോമിത്രം പദ്ധതിയും റോട്ടറി ഗ്രേറ്റർ കൊച്ചിയും സംയുക്തമായി വയോമിത്രം അംഗങ്ങൾക്കായി തൃപ്പൂണിത്തുറ ന്യൂ സെൻട്രൽ തിയേറ്ററിൽ ഒരുക്കിയ സിനിമാ പ്രദർശനം ഏവർക്കും ഹൃദ്യമായ അനുഭവമായി. ചെയർപേഴ്സൺ രമസന്തോഷ് ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, കൗൺസിലർമാരായ ജിഷ ഷാജി, കെ.ആർ.രാജേഷ്, ശ്രീജ മനോജ്, വയോമിത്രം കോർഡിനേറ്റർ സിൻസി അനൂപ്, ഡോ. ഹൃദ്യ, റോട്ടറി ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |